സ്കൂൾ അവധി 14 ദിവസം, സർക്കാർ ഓഫീസുകൾക്കും കിട്ടും ലീവ്; ഡിസംബറിലെ അവധി ദിനങ്ങൾ ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.അത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ ദിവസം അവധിയായിരിക്കും.
ക്രിസ്തുമസ് അവധിയും
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാൽ ക്രിസ്തുമസ് അവധി ഇക്കുറി 12 ദിവസം ലഭിക്കും. ഇത്തവണ ക്രിസ്മസ് പരീക്ഷ ഡിസംബർ 15നാണ് ആരംഭിക്കുക. പരീക്ഷകള്‍ 23ന് അവസാനിക്കും. ക്രിസ്മസും ന്യൂയറും കഴിഞ്ഞ് ജനവരി 4 നായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക.

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌കൂളുകള്‍ക്ക് അവധി
പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8 തിങ്കളാഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ കൗണ്ടിംഗ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബര്‍ 13 ശനിയാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന്റെ പിറ്റേന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ്
കണ്ണൂർ: പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ആ ദിവസം കൂടി പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തിരഞ്ഞെടുപ്പിന്റെ തലേദിവസമായ പോളിംഗ് സാധനങ്ങളുടെ വിതരണദിവസം രാവിലെ മുതൽ പോളിംഗ് ദിവസം പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ്. ഇത് പോളിംഗ് ദിവസം രാത്രി ഏറെ വൈകുകയോ, അടുത്ത ദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ ആനുകൂല്യം.












Click it and Unblock the Notifications