സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്; കായികമേള ഒക്ടോബറിൽ കുന്നംകുളത്ത്
തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലം ജില്ലയിൽ. ജനുവരിയിൽ ആകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറിൽ നടക്കും. സ്പെഷ്യൽ സ്കൂൾ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവനന്തപുരത്ത് ഡിസംബറില്‍ നടത്തും. അതേസമയം, 61മത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്.

2023 ജനുവരിയിൽ കോഴിക്കോട് നടന്ന 61-ാമത് സ്കൂൾ കലോത്സവത്തിൽ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിൻറുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന സ്കൂൾ കായികമേളയിൽ പാലക്കാട് ജില്ലയാണ് ചാമ്പ്യൻമാർ ആയത്












Click it and Unblock the Notifications