Get Updates
Get notified of breaking news, exclusive insights, and must-see stories!

അ‍ഞ്ചു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക്, ഹൈടെക്ക് ക്ലാസ് റൂമുകളുമായി സ്കൂളുകൾ....

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം ഊരുട്ടുമ്പലം സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. അഞ്ചു ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ സർക്കാർ സ്കൂളുകളിലേക്കെത്തുന്നത്. കുട്ടികളെ വരവേൽക്കാൻ പ്രവേശനോത്സവങ്ങളുമായി സ്കൂളുകളും ഒരുങ്ങിക്കഴിഞ്ഞു.

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം ഊരുട്ടുമ്പലം സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് കഥ പറഞ്ഞുകൊണ്ട് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികൾക്ക് ക്ലാസെടുക്കും.

students

ജില്ലാതലത്തിലും സബ് ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അഞ്ചു ലക്ഷത്തോളം കുട്ടികൾ ഇത്തവണ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ യഥാർത്ഥ കണക്ക് ആറാം പ്രവൃത്തിദിവസത്തിലെ കണക്കെടുപ്പ് പൂർത്തിയായാലേ ലഭിക്കുകയുള്ളു.

Read Also: ആരും കാണാതെ പാന്റില്‍ നിന്ന് ജീന്‍സ് കീറിയെടുത്ത് തിന്നുന്ന സല്‍മാന്‍, ശരിക്കും പ്രാന്തായോ.. വീഡിയോ

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും ഹൈടെക്ക് ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ പ്രവേശനോത്സവം ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ചാണ് നടക്കുന്നത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോമുകളും പാഠപുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ പ്രവൃത്തിദിവസം മുതൽ സ്കളുകളിൽ ഉച്ചഭക്ഷണ വിതരണവും ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+