കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജു

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്ന പശ്ചാത്തലത്തിൽ ക്രമീകരണങ്ങൾ ചർച്ചചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി നാളെ വൈകിട്ട് അഞ്ചിന് യോഗം ചേരുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും. വിദ്യാർഥികളുടെ കൺസഷൻ നടപ്പിലാക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളും. ബസ്ചാർജ് വർധനവും കൺസഷൻ നിരക്ക് വർധനവും വേണമെന്ന് ശുപാർശയുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കോൺഗ്രസ് കലുഷിതം ; ആഞ്ഞടിച്ച് മുല്ലപ്പള്ളി ; ഏകാധിപത്യ ശൈലിയെന്ന് വിമർശനംകോൺഗ്രസ് കലുഷിതം ; ആഞ്ഞടിച്ച് മുല്ലപ്പള്ളി ; ഏകാധിപത്യ ശൈലിയെന്ന് വിമർശനം

1

കേരളത്തിലെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ ചർച്ചചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി നാളെ വൈകിട്ട് അഞ്ചിന് യോഗം ചേരുന്നത് . ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ഗതാഗതമന്ത്രി ആൻ്റണി രാജു പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ നടപ്പിലാക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളും . ബസ്ചാർജ് വർധനവും കൺസഷൻ നിരക്ക് വർധനവും വേണമെന്ന് ശുപാർശയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

4

എന്നാൽ, കെഎസ്ആർടിസി ബസ്സുകളിൽ കൊവിഡ് കാലത്ത് വർധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ പൂർത്തിയായതായും മന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഴയ നിരക്ക് പ്രാബല്യത്തിൽ വരും. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നേരത്തെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കണ്ടാമൃഗത്തേക്കാൾ ചർമ്മബലം.. മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകർന്നു; പരിഹസിച്ച് ജയരാജൻകണ്ടാമൃഗത്തേക്കാൾ ചർമ്മബലം.. മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകർന്നു; പരിഹസിച്ച് ജയരാജൻ

2

അതേസമയം, കെഎസ്ആർടിസി ബസ്സുകളിൽ ഇനി മുതൽ സൈക്കിൾ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു പറഞ്ഞു. ലോഫ്ളോർ സർവീസുകളിലും ബാംഗ്ലൂരിലേക്കുള്ള സ്കാനിയ വോൾവോ ബസ്സുകളിലും ഇതിനുള്ള സൗകര്യമൊരുക്കും. നിശ്ചിത തുക ഈടാക്കി ഇതിനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും. കെഎസ്ആർടിസി ദീർഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

3

നവംബർ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തെമ്പാടും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ , പുതിയ ചിത്രങ്ങൾ വൈറൽ

കടത്തുവഞ്ചി ; പിന്നെ രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ യാത്ര ; ഉഷകുമാരി ടീച്ചർ വേറെ ലെവൽ !കടത്തുവഞ്ചി ; പിന്നെ രണ്ടു മണിക്കൂർ വനത്തിനുള്ളിലൂടെ യാത്ര ; ഉഷകുമാരി ടീച്ചർ വേറെ ലെവൽ !

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
Transport Minister Antony Raju will meet Education Minister V Sivankutty tomorrow at 5 pm to discuss arrangements in the wake of schools reopening in the state on November 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X