ട്യൂഷന്‍ പഠിക്കാനെത്തിയ പത്താം ക്ലാസുകാരിക്ക് പീഡനം... പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കണ്ണൂര്‍ അരോളി സ്കൂള്‍ പ്രിന്‍സിപ്പലിനെയാണ് അറസ്റ്റ് ചെയ്തത്
കണ്ണൂര്‍: ട്യൂഷന്‍ പഠിക്കാനെത്തിയ പത്താം ക്ലാസുകാരിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. അരോളി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പിടിയിലായത്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തില്‍ കെപിവി സതീഷ് കുമാറിനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്.

സതീഷിനെതിരേ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 20നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ട്യൂഷനുവന്ന തന്നെ സതീഷ് പീഡിപ്പിച്ചതിനെ കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications