കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയില്‍ എത്തിയപ്പോള്‍ പിടിഎ കമ്മിറ്റിക്കു മോഹം, ഒന്നു വീശാന്‍ കുപ്പി വേണം, ബാഗില്‍ ഒളിപ്പിച്ചതു പൊലീസ് പൊക്കി, പൊല്ലാപ്പായി സ്‌കൂളധികൃതര്‍

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികളുമായി വിനോദ സഞ്ചാര യാത്രക്ക്‌പോയ സ്‌കൂള്‍ പി ടി എ പ്രതിനിധികള്‍ മാഹിയില്‍ എത്തിയപ്പോള്‍ മദ്യം വാങ്ങിയത് വിവാദമാകുന്നു. മദ്യക്കുപ്പികള്‍ ഒളിപ്പിച്ചത് കുട്ടികളുടെ ബാഗിന്റെ അടിയിലായതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുവെച്ചത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെങ്കിലും സ്‌കൂള്‍ അധികൃതരായതിനാല്‍ പ്രശ്‌നം ഒതുക്കുകയായിരുന്നുവത്രേ. എന്നാല്‍ സംഭവം മൂടിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചതോടെ സ്‌കൂളിനുമുന്നില്‍ പ്രതിഷേധവുമായി.

ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് വിദേശരാജ്യത്തിന്‍റെ ഇടപെടല്‍.. താത്പര്യമെന്തെന്ന് എംബി രാജേഷ്ത്രിപുരയില്‍ ബിജെപിയെ ജയിപ്പിച്ചത് വിദേശരാജ്യത്തിന്‍റെ ഇടപെടല്‍.. താത്പര്യമെന്തെന്ന് എംബി രാജേഷ്

ചെമ്പുകടവ് ഗവ. യുപി സ്‌കൂളിലെ പി ടി എ പ്രതിനിധികളും അധ്യാപകരുമാണ് വിദ്യാര്‍ഥികളുമൊത്ത് കഴിഞ്ഞ ദിവസം പറശിനിക്കടവ് വിസ്മയപാര്‍ക്കിലേക്ക് വിനോദയാത്രയ്ക്ക് പോയത്. തിരിച്ചുവരുമ്പോള്‍ പി ടി എ പ്രതിനിധികള്‍ ബസ് നിര്‍ത്തി മദ്യം വാങ്ങാനിറങ്ങുകയായിരുന്നു. മദ്യം വാങ്ങി യാത്രതുടര്‍ന്നതോടെ അഴിയൂരില്‍ വച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബസിന് കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചു. മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധന കണ്ടതോടെ വിദ്യാര്‍ഥികള്‍ ഭയചകിതരായി.

chamravattom

രക്ഷിതാക്കളും യുഡിഎഫും ചെമ്പുകടവ് യുപിയില്‍ നടത്തിയ ഉപരോധസമരം

വിദ്യാര്‍ഥികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ ഇലെ രാവിലെമുതല്‍ പ്രതിഷേധവുമായി ഏതാനും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. കോടഞ്ചേരി പോലീസ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. ഉച്ചവരെയും സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല. മാഹിയില്‍ നിന്ന് യാത്ര പുറപ്പെട്ട ബസ് രണ്ട് അധ്യാപികമാരെ കയറ്റാതെ യാത്ര തുടര്‍ന്നുവെന്നും ആരോപണമുണ്ട്. പിന്നീട് ഇവര്‍ ഓട്ടോയില്‍ ബസിനെ മറികടന്ന് ബ്ലോക്കിട്ടാണ് ബസില്‍ കയറിപ്പറ്റിയതെന്നും പറയപ്പെടുന്നു. കുട്ടികള്‍ ഇക്കാര്യം മൊഴി നല്കിയിട്ടുണ്ട്.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു! പത്ത് ദിവസം മാത്രം!!ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു! പത്ത് ദിവസം മാത്രം!!

ലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

English summary
school pta members caught for carying liquor with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X