സ്കൂള്‍ വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസ്സിൽ മദ്യം; എക്സ്സൈസ് കമ്മീഷണർ റിപ്പോര്‍ട്ട് തേടി
വടകര: സർക്കാർ സ്ക്കൂൾ വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്ക് പോയ ബസ്സിൽ നിന്നും മദ്യം കണ്ടെടുത്ത സംഭവത്തിൽ എക്സ്സൈസ് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടു കോടഞ്ചേരി ചെമ്പുകടവ് ഗവ:യുപി സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ ബസ്സിൽ നിന്നും മദ്യം കണ്ടെടുത്ത സംഭവത്തിൽ എക്സ്സൈസ് കമ്മീഷണർ വടകര എക്സ്സൈസ് സർക്കിൾ ഇൻസ്പെക്റ്ററോട് വിശദീകരണം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ വിസ്മയ പാർക്കിലേക്ക് വിനോദയാത്ര പോയി തിരികെ വരുന്നതിനിടയിൽ അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിലാണ് രാത്രി 9 മണിയോടെ സീറ്റിനടിയിലെ ബാഗിൽ സൂക്ഷിച്ച രണ്ട് കുപ്പി മദ്യം എക്സ്സൈസ് അധികൃതർ പിടികൂടിയത്.

വോൾവോ ബസ്സുകളിൽ മദ്യ കടത്ത് വ്യാപകമാകുന്നു വെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് കമ്മീഷണർ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്ശനമാക്കിയതെന്ന് വടകര സിഐ കെകെ മുരളീധരൻ വൺ ഇന്ത്യ ന്യൂസ് പ്രതിനിധിയോട് പറഞ്ഞു.തനിയ്ക്ക് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റിലെ ഇൻസ്‌പെക്‌ടർ ജുനൈദിനോടും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും,കെഎസ്ബിസി യുടെ മദ്യമാണ് ബസ്സിൽ നിന്നും കണ്ടെടുത്തതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്നും സിഐ വ്യക്തമാക്കി. സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ ഒളിപ്പിച്ച മദ്യമാണ് പിടി കൂടിയതെന്ന ആരോപണം ഉണ്ട്.സ്കൂളിലെ ചില അധ്യാപകർക്കെതിരെയാണ് പരാതി.












Click it and Unblock the Notifications