സ്‌കൂള്‍ തുറക്കല്‍: സംസ്ഥാനത്ത് യൂണിഫോമും ഹാജറും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്. യൂണിഫോമില്‍ കടുംപിടുത്തമില്ലെന്നും ഹാജര്‍ നിര്‍ബന്ദമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജോത് ഖോസ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി - യുവജന - തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരുന്നു.

മന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകള്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുന്നുണ്ട്. എസ് എം വി സ്‌കൂളില്‍ ഡി വൈ എഫ് ഐയും സത്രം സ്‌കൂളില്‍ കെ എസ് ടി എയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതിഭാധനരായ ബിരുദവിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ സ്‌കോളർഷിപ്പ്: പദ്ധതിയ്ക്ക് തുടക്കമായി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദവിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ചു വരെ അപേക്ഷ നൽകാം.
കേരളത്തിലെ സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്‌ത കോളേജുകളിൽ 2020-21 വർഷം റെഗുലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യപഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. 75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കിയാകും തിരഞ്ഞെടുപ്പ്. വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം. അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുമ്പോൾ അപ്പ് ലോഡ് ചെയ്യണം.
www.dcescholarship.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9746969210, 7907052598, 6238059615 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. [email protected] എന്ന വിലാസത്തിലും വിവരങ്ങൾ തേടാം.












Click it and Unblock the Notifications