സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ഥിനിയുടെ ദേഹത്ത് ലോറി കയറിയിറങ്ങി
ആലപ്പുഴ: സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
ആലപ്പുഴ തുമ്പോളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. ജയശങ്കര്‍- അമ്പിളി ദമ്പതികളുടെ മകള്‍ ഗൗരിശങ്കര്‍ ആണ് മരിച്ചത്. പൂന്തോപ്പ് സെന്റ്‌മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഗൗരി.

സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് ലോറി കയറുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications