കൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
സ്കൂളിനോട് ചേർന്നുള്ള ഹോസ്റ്റലിൽ വെച്ചാണ് അഞ്ച് സീനിയർ വിദ്യാർത്ഥികൾ 12കാരനെ റാഗ് ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തത്.
കൊല്ലം: സ്കൂൾ ഹോസ്റ്റലിൽ 12കാരനെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി. കൊല്ലം അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.
സ്കൂളിനോട് ചേർന്നുള്ള ഹോസ്റ്റലിൽ വെച്ചാണ് അഞ്ച് സീനിയർ വിദ്യാർത്ഥികൾ 12കാരനെ റാഗ് ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തത്. ഹോസ്റ്റലിൽ നിന്നും അവധിക്ക് വീട്ടിലെത്തിയപ്പോളാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് കൊല്ലം ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

ശബരിഗിരി റെസിഡൻഷ്യൽ സ്കൂൾ...
കൊല്ലം ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിനിരയായത്.

ഹോസ്റ്റലിൽ...
സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 12കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ചാണ് സീനിയർ വിദ്യാർത്ഥികൾ പീഡിപ്പിച്ചത്.

വീട്ടിലെത്തിയപ്പോൾ...
അവധിക്ക് വീട്ടിലെത്തിയപ്പോളാണ് ഹോസ്റ്റലിലെ പ്രകൃതിവിരുദ്ധ പീഡനത്തെക്കുറിച്ച് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.

ചൈൽഡ് ലൈനിൽ...
കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മാതാവാണ് കൊല്ലം ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസും കേസെടുത്തിട്ടുണ്ട്.

അഞ്ച് വിദ്യാർത്ഥികൾക്കെതിരെ...
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തിരിക്കുന്നത്.

പുകവലിയും അശ്ലീലച്ചിത്രങ്ങളും...
പുകവലിക്കാനും അശ്ലീലച്ചിത്രങ്ങൾ കാണാനും സീനിയർ വിദ്യാർത്ഥികൾ തന്നെ പ്രേരിപ്പിച്ചെന്നും കുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്.

അറിയില്ലെന്ന്...
എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് സ്കൂൾ മാനേജ്മെന്റ് പ്രതികരിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ നേരിട്ടാണ് കേസ് കൊടുത്തതെന്നും മാനേജ്മെന്റ് അറിയിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications