കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂര്‍ ജലീല വരക്കുന്നത് ജീവിതം തകര്‍ന്നെന്ന് കരുതി വേവലാതിപ്പെടുന്നവര്‍ക്ക് വേണ്ടി

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: നൂര്‍ ജലീല വരക്കുന്നത് ജീവിതം തകര്‍ന്നെന്ന് കരുതി വേവലാതിപ്പെടുന്നവര്‍ക്ക് വേണ്ടി. നിസ്സാര അലട്ടുകള്‍ പോലും ജീവിതം തകര്‍ന്നെന്ന് കരുതി വേവലാതിപ്പെടുന്നവര്‍ക്ക് ഗുണപാഠമാവുകയാണ് കുന്ദമംഗലം ആനപ്പാറ സ്വദേശി നൂര്‍ ജലീല. ജനിച്ചപ്പോള്‍ തന്നെ ഇരു കൈപത്തികളും കാല്‍പാദങ്ങളും ഇല്ലാതെയാണ് നൂര്‍ ജലീല ജനിച്ചത്

നൂറിന്‍റെ ചിത്രങ്ങള്‍ കണ്ട കുന്ദമംഗലം ഫെസ്റ്റ് നടത്തുന്നവര്‍ ഫെസ്റ്റിലെത്തുന്നവര്‍ക്ക് വേണ്ടി ഫെസ്റ്റില്‍ നൂറിന്‍റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. നൂറിന്‍റെ ചിത്ര രചന കാണാന്‍ നൂറുക്കണക്കിനാളുകളാണ് ഫെസ്റ്റില്‍ എത്തുന്നത്. വരയോടൊപ്പം പാട്ടിലും നൂര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫെസ്റ്റിലെത്തിയ നൂര്‍ തന്നെയാണ് കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജിലും താരം.

noor-jaleela

കുന്ദമംഗലം നവജ്യോതി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന നൂര്‍ ബംഗ്ലൂരില്‍ നടന്ന ദേശീയ ചിത്ര രചന മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. മൂന്നാം സ്ഥാനമാണ് നേടിയതെങ്കിലും നൂറിന്‍റെ ചിത്രങ്ങളുടെ ചാരുതയും ആശയ മികവും ആരെയും അത്ഭുതപ്പെടുത്തുന്നതയിരുന്നു.

മകള്‍ ജനിച്ചത് മുതല്‍ ചികിത്സക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് വാടക വീട്ടിലായ നൂറിന് മാസ വാടകയുടെ ഭീതിയില്ലാതെ കഴിയാനുള്ള വീട് എന്നത് സ്വപനമാണ്.
ശാസ്ത്ര വിഷയങ്ങളില്‍ മികച്ച വിദ്യാര്‍ഥിനിയായ നൂര്‍ പ്ലസ് വണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പക്ഷെ കീറി മുറിച്ച് പഠിക്കാനുള്ള വിഷയമയതിനാല്‍ ലാബ് ഉള്‍പ്പെടെയുള്ളവക്ക് കൈപ്പത്തികളുടെ അഭാവം തടസ്സമാകുമോയെന്ന മാതാവിന്‍റെ സംശയം നൂറിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതലേ നൂറിന്‍റെ സ്വപനമാണ് നാസയില്‍ കാല്‍കുത്തുക എന്നത്. അതിന് തനിക്ക് സാധിക്കും എന്നുള്ള ആത്മ വിശ്വാസത്തിലാണ് നൂര്‍.

English summary
school student painting exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X