Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിരാമി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; അങ്ങനയല്ലെന്ന് ബന്ധുക്കളും...

വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസിന് സംശയം. പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാകുമെന്നാണ് പോലീസിന്റെ സംശയം. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

തിരുവല്ല മീന്തരലക്കര തെങ്ങണാകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ടിഎ അഭിരാമി(15) കഴിഞ്ഞ ദിവസമാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം.

സംശയം...

സംശയം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് നിലവിൽ പോലീസിന്റെ സംശയം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടുത്തത്തിൽ അകപ്പെട്ടാണ് പെൺകുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

തീപിടിച്ച്...

തീപിടിച്ച്...

തിരുവല്ല മീന്തരലക്കര തെങ്ങണാകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ടിഎ അഭിരാമി(15) ജനുവരി 22 തിങ്കളാഴ്ച രാവിലെയാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് അജിയുടെ വീട്ടിൽ തീപിടുത്തമുണ്ടായത്.

വീട്ടിലെത്തി...

വീട്ടിലെത്തി...

തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയ അഭിരാമി വിദ്യാഭ്യാസ ബന്ദായതിനാൽ വീട്ടിലേക്ക് തിരികെ പോന്നിരുന്നു. എന്നാൽ പത്താം ക്ലാസുകാർക്ക് സ്പെഷ്യൽ ക്ലാസുണ്ടെന്ന് അധ്യാപിക ഫോണിലൂടെ അറിയിച്ചു.

തീപിടിച്ചു...

തീപിടിച്ചു...

വീണ്ടും സ്കൂളിലേക്ക് പോകാൻ വേഷം മാറാനായി അഭിരാമി മുറിക്കുള്ളിൽ കയറി. തുടർന്ന് വാതിലടച്ച് സ്വിച്ച് ഓൺ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വീടിന് തീപിടിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന്റെയും വാദം.

എല്ലാം കത്തി...

എല്ലാം കത്തി...

അഭിരാമിയുടെ മുറിക്ക് തീപിടിച്ചതോടെ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന അമ്മയും സഹോദരനും വീടിന് പുറത്തേക്കോടി. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഇതിനോടകം വീടിന്റെ മേൽക്കൂര പൂർണ്ണമായും കത്തിയമർന്ന് നിലംപതിച്ചിരുന്നു.

 തീ അണച്ചതിന് പിന്നാലെ...

തീ അണച്ചതിന് പിന്നാലെ...

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പൂർണ്ണമായും തീ അണച്ചത്. കത്തിയമർന്ന് വീണ മേൽക്കൂരയ്ക്കടിയിൽ നിന്നാണ് അഭിരാമിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

 ആത്മഹത്യയെന്ന്...

ആത്മഹത്യയെന്ന്...

അപകടം ഇങ്ങനെയാണെന്ന് ബന്ധുക്കളും ഫയർഫോഴ്സും ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് ഭാഷ്യം. അപകടത്തിന് പിന്നാലെ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യയെന്ന് സംശയം ജനിപ്പിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചത്.

മണ്ണെണ്ണ ഒഴിച്ചെന്ന്...

മണ്ണെണ്ണ ഒഴിച്ചെന്ന്...

അഗ്നിക്കിരയായ അഭിരാമിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് ഡിവൈഎസ്പി അറിയിച്ചു. എന്നാൽ കൃത്യമായി വായിക്കാൻ കഴിയാത്ത നിലയിലാണ്. ഇതുകൂടാതെ അടുക്കളയിലും മുറിയിലും മണ്ണെണ്ണ ഒഴിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ അഭിരാമി ആത്മഹത്യ ചെയ്യാനിടയായ കാരണമെന്താണെന്ന് പോലീസിന് വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+