മലപ്പുറത്ത് സ്കൂൾ കുട്ടികളെ കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചു...!! പരാതിപ്പെട്ടിട്ടും അനങ്ങാതെ പോലീസ്..!

  • By: Anamika
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. കരാട്ടെ അധ്യാപകനാണ് പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന പേരില്‍ ഒഴിഞ്ഞ മുറിയിലെത്തിച്ച് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി. അതേസമയം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ വഴി കുട്ടികള്‍ തന്നെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ പീഡന വിവരം അറിയിച്ചത്.

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

rape

പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചതായും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ വാദം. മാത്രമല്ല മൊഴി നല്‍കാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ലെന്നും പോലീസ് പറയുന്നു. പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

English summary
Karate Teacher allegedly molested School Students in Malappuram
Please Wait while comments are loading...