കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളിലെ അവസാനദിനം യൂണിഫോമുകള്‍ അഭയാര്‍ത്ഥികള്‍ക്ക് ദാനം നല്‍കി വിദ്യാര്‍ഥികളുടെ മാതൃക

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സ്്കൂളിലെ അവസാനദിനം യൂണിഫോമുകള്‍ അഭയാര്‍ത്ഥികള്‍ക്ക് ദാനം നല്‍കി വിദ്യാര്‍ഥികളുടെ മാതൃക കാണിച്ചു. കൊണ്ടോട്ടി ഇ എം ഇ എ ഹൈസ്‌ക്കൂള്‍ 2017- 18 എസ് എസ് എല്‍ സി ബാച്ച് അവസാന പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പടിയിറങ്ങിയ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ യൂണിഫോമുകള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് ദാനം നല്‍കിയത്.

കാസർകോട് കടുത്ത വരള്‍ച്ചയുടെ പിടിയില്‍; കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം തുടങ്ങികാസർകോട് കടുത്ത വരള്‍ച്ചയുടെ പിടിയില്‍; കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം തുടങ്ങി

സ്‌കൂള്‍ ലീഡര്‍ പി മുഹമ്മദ് അമീനില്‍ നിന്നും യൂണിഫൊം സ്വീകരിച്ച് കൊണ്ടോട്ടി അഡീഷണല്‍ എസ് ഐ ശ്രീ മജീദ് പരിപാടി ഉല്‍ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ബഷീര്‍ മേചീരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമകാലിക കലാലയത്തിലെ അവസാനദിനം പുസ്തകങ്ങള്‍ വലിച്ച് കീറി കാറ്റില്‍ പറത്തിയും, യൂണിഫോമുകള്‍ കീറിയും , ശബ്ദകോലാഹലങ്ങളും കളറുകളും പടക്കങ്ങളുമൊക്കെയായി ആഭാസകരമായ രീതിയില്‍ അഴിഞ്ഞാടുമ്പോള്‍ ഇ എം ഇ എ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് .

 school

സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തുടക്കം കുറിച്ച 'നമ്മുടെ കുട്ടി ' പദ്ധതിയുടെ സമാപനം കൂടിയായിരിന്നു ഈ യൂണിഫോം ദാന ചടങ്ങ് . നാട്ടുകാരുടെയും രക്ഷിതാക്കളുടേയും പരിപൂര്‍ണ്ണ സഹകരണം പരിപാടിക്കുണ്ടായിരുന്നു.ഹെഡ് മാസ്റ്റര്‍ പിടി ഇസ്മയില്‍ മാസ്റ്റര്‍, ബഷീര്‍ തൊട്ടിയന്‍, പികെഎം ശഹീദ് , അനസ് വലിയപറമ്പ, കെ എം റികാസ്, നിസാമുദ്ധീന്‍, റഷിദ് പെരുവള്ളൂര്‍, ഇടി സഫീര്‍, എന്‍ മന്‍സൂര്‍, കെവി അഷറഫ് , എം അഹമ്മദ് കുട്ടി , എം വി ശിഹാബ് എന്നിവര്‍ സംസാരിച്ചു.

പ്ലസ്ടു പരീക്ഷയുടെ അവസാനദിനവും വളരെ മാതൃകാപരമായ രീതിയിലാണ് കുട്ടികള്‍ കലാലയത്തിന്റെ പടിയിറങ്ങിയത് . പ്രിന്‍സിപ്പള്‍ യു അബ്ദുറഹിമാന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ലഡു വിതരണം നടത്തിയും കുട്ടികള്‍ അദ്യാപകരോട് യാത്രാമൊഴി നല്‍കിയുമാണ് സ്‌കൂള്‍ വിട്ടത് .

കാസർകോട് ചൗക്കിയില്‍ വൈദ്യുതി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചുകാസർകോട് ചൗക്കിയില്‍ വൈദ്യുതി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

English summary
school students gifted their uniform to poor as their final day in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X