Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോട് വസ്തു തർക്കത്തെ തുടർന്ന് തലക്കടിയെറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി ആലന്തട്ട സ്വദേശിയും നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ അധ്യാപകനുമായ വി.ടി രമേശന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച ആലന്തട്ടയില്‍ വെച്ചാണ് രമേശന് തലക്കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആലന്തട്ട സ്വദേശികളും ബന്ധുക്കളുമായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് ചീമേനി പൊലീസ് കേസെടുത്തു. മരിച്ച രമേശനും പ്രതികളും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്.

death

സ്വത്ത് ഉള്‍പ്പെടെയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു. തലക്കടിയേറ്റ് ഗുരുതരമായപരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രമേശന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ:യശോദ. മകന്‍: അഖില്‍ (ചീമേനി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: വി.ടി രാധാകൃഷ്ണന്‍, വിനോദ്, രാധാമണി, സൗമിനി, പരേതയായ കാര്‍ത്യായനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+