പിരിച്ചുവിടപ്പെട്ട അധ്യാപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍
പാലക്കാട്: സ്‌കൂളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ എംഎച്ച്എസ് സ്‌കൂളിലെ അധ്യാപകനും നാദാപുരം സ്വദേശിയും ആയ കെകെ അനീഷ് ആണ് മരിച്ചത്.
പാലക്കാട്ടെ മലമ്പുഴയിലെ ഒരു ലോഡ്ജ് മുറിയിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മാനസിക പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ലാബില്‍ ഷൂസിട്ട് കയറുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്യൂണുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അനീഷിന്റെ ജോലി നഷ്ടപ്പെട്ടത്. പ്യൂണ്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരെ മലപ്പുറം ജില്ലയിലെ അധ്യാപക സംഘടനകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി സമരം ചെയ്തിരുന്നു. എങ്കിലും നടപടിയില്‍ നിന്ന് പിന്‍മാറാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല.
ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു അനീഷ്. മികച്ച സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഈ വിഷയങ്ങളിലെല്ലാം മാനേജ്‌മെന്റിന് അനീഷിനോട് എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. ഒരു വിശദീകരണം ചോദിക്കലില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട പരാതിയുടെ പേരില്‍ പക്ഷേ മാനേജ്‌മെന്റ് ഇടപെട്ട് സര്‍വ്വീസില്‍ നിന്ന് തന്നെ പുറത്താക്കുകയായിരുന്നു.


Click it and Unblock the Notifications