കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകല്യങ്ങളെ പാടി തോല്‍പിച്ച കണ്‍മണിയാണ് താരം

ശാരീരിക വൈകല്യങ്ങളെ പാടി തോല്‍പിച്ച കണ്‍മണിക്ക് അഷ്ടപദിയില്‍ ഒന്നാം സ്ഥാനം. അവര്‍ക്ക് രണ്ട് കൈകളുമില്ല, കാലിന് സ്വാധീനവും. തളര്‍ന്നത്‌

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂര്‍: നിസാരങ്ങളായ തിരച്ചടികള്‍ നേരിടുമ്പോള്‍ തകര്‍ന്നു പോകുന്നവര്‍ക്ക് തളരാത്ത പാഠമാകുകയാണ് കണ്‍മണി. അഷ്ടപദി പാടി കണ്‍മണി കീഴിടക്കിയത് ഒന്നാം സ്ഥാനം മാത്രമല്ല തന്റെ വൈകല്യങ്ങളേയുമാണ്. പൊരുതുന്ന ഒരു മനസാണ് വിജയത്തിന് അനിവാര്യമെന്ന് കണ്‍മണി പഠിപ്പിക്കുന്നു.

കലോത്സവ വേദിയിലേക്ക് കണ്‍മണിയെ എത്തിച്ച് അവളുടെ ശബ്ദ മാധുര്യമാണ്. എന്നാല്‍ ആ ശബ്ദത്തിന് താളം നല്‍കാന്‍ അവള്‍ക്ക് കൈകളില്ല, കുറവുകളെ ഓടിത്തോല്‍പ്പിക്കാന്‍ ആ കാലുകള്‍ക്ക് ശേഷിയുമില്ല. ഇതിനെല്ലാമുപരി ഉറപ്പുള്ള ഒരു മനസുണ്ട്. അതാണ് ഈ കൊച്ചു മിടുക്കിയെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്തിയത്.

Kanmani

എല്ലാവരും ചേങ്ങിലയില്‍ കൈകൊണ്ട് താളം പിടിച്ചപ്പോള്‍ കണ്‍മണി കാലുകൊണ്ടാണ് താളം പിടിച്ചത്. ഇതാദ്യമായല്ല കലോത്സവ വേദിയില്‍ അഷ്ടപദി പദങ്ങളുമായി കണ്‍മണി എത്തുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും നടന്ന കലോത്സവങ്ങളില്‍ കണ്‍മണി പങ്കെടുത്തെങ്കിലും രണ്ടും മൂന്നും സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ഇത്തവണ കണ്‍മണി ആ ഉയരം കീഴടക്കി. ഒന്നാം സ്ഥാനം സ്വന്തമാക്കി.

ആലപ്പുഴ മാവേലിക്കര സ്വദേശികളായ ശശികുമാറിന്റേയും രേഖയുടേയും മകളാണ് പത്താം ക്ലാസുകാരിയായ കണ്‍മണി. ഒരനിയനുമുണ്ട് കണ്‍മണിക്ക്. അഷ്ടപദി മാത്രമല്ല, കാലുകൊണ്ട് ചിത്രം വരയ്ക്കുകയും പിയാനോ വായിക്കുകയും ചെയ്യും. ചെറിയ കുറവുകളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് കണ്‍മണി തളരാത്ത പാഠമാണ്.

English summary
Physically challenged Kanmani won first prize in Ashtapathi. She don't have arms and legs are weary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X