കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബെഞ്ചില്‍ ഒരു കുട്ടി, സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് സജീവമാകും; ഒമ്പത് മാസത്തിന് ശേഷം

Google Oneindia Malayalam News

തിരുവനന്തപുരം: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. ഏഴ് ലക്ഷത്തിലധികം കുട്ടികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. പത്ത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ്. ഷിഫ്റ്റുകളായിട്ടാണ് പഠനം. രാവിലെയും ഉച്ചയ്ക്ക് ശേഷവും. ഒരു നേരം അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. ഇതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. മറ്റു ക്ലാസുകള്‍ നടക്കാത്തതിനാല്‍ ഈ ക്ലാസ് മുറികളും ഉപയോഗപ്പെടുത്തും.

s

ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴി പഠനം തുടരും. അതേസമയം, ഇതുവരെ ഓണ്‍ലൈന്‍ വഴി പഠിച്ച പാഠഭാഗങ്ങളുടെ റിവിഷനാണ് പ്രധാനമായും സ്‌കൂളുകളില്‍ നടക്കുക. സംശയനിവാരണത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യും. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും സ്‌കൂളുകളിലെ പഠനം. വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളില്‍ പോകുന്നവര്‍ക്കും വിക്ടേഴ്‌സില്‍ വൈകീട്ടുള്ള ക്ലാസുകള്‍ കാണുകയും ചെയ്യാം.

പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ തുറന്നിട്ടുള്ളത്. ബാക്കി ക്ലാസുകളിലെ കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരണം. 3118 ഹൈസ്‌കൂളുകളും 2077 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമാണ് തുറക്കുന്നത്. ഹാജര്‍ നിര്‍ബന്ധമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. സ്‌കൂളിലെത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട. എത്തുന്നവര്‍ രക്ഷിതാക്കളുടെ സമ്മത പത്രം കൈവശം കരുതണം. ഒരാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതല്‍ കുട്ടികള്‍ക്ക് ഒരേ സമയം പഠനം നടത്താനുള്ള അവസരമൊരുക്കിയേക്കും.

English summary
Schools In Kerala reopened from January 1 for 10th and Plus Two Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X