കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍, രണ്ടാഴ്ച്ചത്തേക്ക് സ്‌കൂളുകള്‍ അടക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനമായി. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി അടയ്ക്കാനാണ് തീരുമാനം. വെള്ളിയാഴ്ച്ച മുതല്‍ ഇവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടതില്ല. അതിന് ശേഷമുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. അതേസമയം പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ക്ലാസ് തുടരും.

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

1

അതേസമയം എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ പ്രഥമാധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ക്ക് കൈറ്റ് വിക്ടേഴ്‌സിലൂടെ ഓണ്‍ലൈന്‍ ക്ലാസ് നടത്തും. ഓണ്‍ലൈന്‍ പഠനം മൂലമുണ്ടാകുന്ന സമ്മര്‍ദം ലഘൂകരിക്കാന്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ തുടരും. എല്ലാ സ്‌കൂളുകളും കൊവിഡ് നിയന്ത്രണങ്ങല്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും എല്ലാ അധ്യാപകരും സ്‌കൂളില്‍ എത്തുകയും വേണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. സ്‌കൂളുകളിലെ ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കും.

സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിച്ചിടാന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകലില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യ ദിനത്തില്‍ 125 സ്‌കൂളുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അഞ്ഞൂറില്‍ കൂടുതല്‍ വാക്‌സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. അത് പൂര്‍ത്തിയായ ശേഷം മറ്റ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്താക്കി. മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.

അതേസമയം സംസ്ഥാനത്ത കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തിലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മന്ത്രിസഭായയോഗം വിലയിരുത്തി.പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവുണ്ട്. 15 ന് ദുരന്ത നിവാരണ വകുപ്പ് നല്‍കിയ അനുമാന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
schools in kerala will be close for two weeks for class one to 9 students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X