കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ രോഗവ്യാപനം രൂക്ഷമാണ്. സാഹചര്യം അനുകൂലമായാൽ മാത്രമേ സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചിക്കാൻ സാധിക്കൂ. അതുവരെ ഓൺലൈൻ പഠനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗനിയന്ത്രണത്തിന് കര്‍ക്കശനിലപാട് എടുക്കണമെന്നാണ് സര്‍വകക്ഷിതീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 pinarayi-vijayan-kerala

അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നേരത്തേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയും പുറത്തിറക്കിയിരുന്നു. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

അതേസമയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അന്തിമ തിരുമാനം കൈകകൊളളാമെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
എന്നാൽ കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നതിനോട് സംസ്ഥാനങ്ങൾക്ക് അനുകൂല നിലപാടല്ലായിരുന്നു ഉണ്ടായിരുന്നത്.

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

English summary
Schools in kerala won't be open soon says CM Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X