സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും
തിരുവനന്തപുരം: വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യസ മന്ത്രി പികെ അബ്ദുറബ്ബ്. ഇക്കൊല്ലത്തെ പ്രവേശനോത്സവം മലപ്പുറം ജില്ലയിലെ തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ നടക്കും.
പുതിയ അധ്യയന വര്‍ഷത്തില്‍ മൂന്ന് ലക്ഷം കുട്ടികളാണ് പുതുതായി സ്‌കൂളിലെത്തുന്നത്. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ പ്രവേശനത്തിന് വേദിയാകുന്നത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി തൃക്കുളം ഹൈസ്‌കൂളാണ്.
വ്യവസായിക വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, എപി അനില്‍ കുമാര്‍ എന്നീ മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതിന് പുറമെ ജില്ലയിലെ എംപിമാരും എംഎല്‍എ മാരും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും

മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഇത്തവണ പുതുതായി സ്‌കൂളുകളില്‍ എത്തും. പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.












Click it and Unblock the Notifications