Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യവേനലവധി കഴിഞ്ഞു.. ഇന്ന് 'ചലോ' സ്കൂള്‍.. പ്രവേശനോത്സവവുമായി കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ഇന്ന് സ്കൂളുകള്‍ തുറക്കും. ഏകദേശം മൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തുകയെന്നാണ് വിവരം. സാധാരണ ഗതിയില്‍ വേനലവധിക്ക് ശേഷം സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നത് തിങ്കളാഴ്ചയായിരിക്കും. എന്നാല്‍ ഇത്തവണ​ ആഴ്ചയിലെ അവസാന ദിവസമാണെങ്കിലും ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തിരുമാനിക്കുകയായിരുന്നു.

school kids

അതേസമയം നിപ്പ വൈറസ് ബാധ മൂലം കോഴിക്കോടും മലപ്പുറത്തും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും ഇന്ന് സ്കൂള്‍ തുറക്കില്ല. കോഴിക്കോടും തലശ്ശേരിയിലും ജൂണ്‍ അഞ്ചിനും മലപ്പുറത്ത് ജൂണ്‍ ആറിനാണുമാണ് സ്കൂള്‍ തുറക്കുക.
പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ വിവിധ രീതിയിലുള്ള പ്രവേശനോത്സവങ്ങളാണ് പല സ്കൂളുകളും ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ എല്‍പി സ്കൂളിലും ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലുമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞവര്‍ഷം 3,16,023 വിദ്യാര്‍ത്ഥികളായിരുന്നു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇത്തവണ കുട്ടികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. ജൂണ്‍ ഏഴിന് കുട്ടികളുടെ എണ്ണമെടുക്കല്‍ നടക്കും. അധ്യാപകര്‍ക്കുള്ള പരിശീലനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതായും പാഠപുസ്തകങ്ങളും യൂനിഫോമുകളും അവധികാലത്ത് തന്നെ വിതരണം ചെയ്തതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+