കേരളത്തിൽ നവംബർ15 ന് ശേഷം സ്കൂളുകൾ തുറന്നേക്കും..വിദ്യാഭ്യാസ വകുപ്പ് സന്നദ്ധത അറിയിച്ചു
തിരുവന്തപുരം; കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ച സ്കൂളുകൾ സംസ്ഥാനത്ത് ഭാഗികമായി തുറന്നേക്കും. ഈ മാസം 15 ന് ശേഷം സ്കൂളുകൾ തുറക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നേരത്തെ കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ 10,പ്ലസ് ടു ക്ലാസുകൾ വൈകുന്നത് സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ ആലോചനകൾ .വിവരങ്ങളിലേക്ക്

അൺലോക്ക് 5
അൺലോക്ക് 5ന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നേരത്തേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയും പുറത്തിറക്കിയിരുന്നു. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

ഒക്ടോബർ 15 മുതൽ
ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളേജുകളും അടക്കം തുറന്ന് പ്രവർത്തിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഹാജർ കാര്യത്തിൽ കടുംപിടിത്തം വേണ്ടെന്നും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക്
അതേസമയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അന്തിമ തിരുമാനം കൈകകൊളളാമെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.ഇതോടെ യുപിയിലും പുതുച്ചേരിയിലും മാത്രമാണ് ആദ്യ ഘട്ടത്തിൽ സ്കൂളുകൾ തുറന്നത്. ആന്ധ്രയിൽ നവംബർ 2 മുതൽ സ്കൂളുകൾ തുറന്നിരുന്നു. മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മടിച്ച് നിന്നിരുന്നു.

തമിഴ്നാട്ടിലും
എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങൾ നവംബർ 15 ന് ശേഷം സ്കൂളുകൾ തുറക്കാൻ തിരുമാനച്ചിട്ടുണ്ട്.9, 10, 11, 12 ക്ലാസുകള്‍, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുറക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ
ഈ സാഹചര്യത്തിലാണ് കേരളത്തിലും സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.ആദ്യ ഘട്ടത്തിൽ 10,12 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവരെ തന്നെ പ്രത്യേക ബാച്ചുകളാക്കി തിരിച്ച് സുരക്ഷിത അകലം പാലിച്ചായിരിക്കും ഇരുത്തുക.

കൊവിഡ് വിവരങ്ങൾ
ആരോഗ്യ വിദഗ്ദരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തിരുമാനം കൈക്കൊള്ളൂ. കൊവിഡ് കേസുകൾ രൂക്ഷമായ മേഖലകളിൽ ക്ലാസുകൾ ഒഴിവാക്കിയേക്കും. ഇതിനായി ജില്ലകളിലെ കൊവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications