കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാലയങ്ങൾ നന്മയുടെ കേന്ദ്രമാകണം-മന്ത്രി ടി.പി.രാമകൃഷ്ണൻ

  • By sreejith+kk
Google Oneindia Malayalam News

വടകര: അക്കാദമിക മികവിനോടൊപ്പം നന്മയുടെയും സ്നേഹത്തിന്റെയും കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങള്‍ മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . സി കെ നാണു എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതുപ്പണം ജെ എന്‍ എം ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ, എന്നാലും പിന്നോട്ടില്ല: ജാമിദ ടീച്ചര്‍ വൺഇന്ത്യയോട് സംസാരിക്കുന്നു!സോഷ്യല്‍ മീഡിയ തുറക്കാന്‍ വയ്യ, എന്നാലും പിന്നോട്ടില്ല: ജാമിദ ടീച്ചര്‍ വൺഇന്ത്യയോട് സംസാരിക്കുന്നു!

ജാതിമത വിശ്വാസങ്ങള്‍ക്ക് അപ്പുറമുള്ള വിശ്വമാനവിക കാഴ്ചപ്പാട് വച്ച് പുലര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നാമധേയത്തിലുള്ള സ്കൂള്‍ സമൂഹത്തിനാകെ മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ഡിഡിഇ ഇകെ സുരേഷ് കുമാര്‍ നിര്‍വഹിച്ചു.

schollphototp-1517299705.jpg -

സംസ്ഥാന മേളകളില്‍ സമ്മാനം നേടിയവര്‍ക്ക് ഉള്ള ഉപഹാരം വടകര ഡിഇഒ സദാനന്ദന്‍ മണിയോത്ത് വിതരണം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ പി. ഗീത , വി ഗോപാലന്‍, റീന ജയരാജ്, കെ ടി,കെ ചന്ദ്രി, എ പി മോഹനന്‍‌, കെ കുഞ്ഞിക്കണ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ കെ കെ മഹമ്മൂദ്, സിസില്‍ കുമാര്‍,വി, സി കുമാരന്‍, കൊയിലോത്ത് ബാബു, ടി വി ബാലകൃഷ്ണന്‍, ബി എസ്‍. സിന്ധു , പി ബാലന്‍ , എം ഇ സുരേഷ്, ടി സി സത്യനാഥന്‍, വി ജയകുമാര്‍ എസ്. വിഷ്ണു, വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു .

English summary
Schools should be the center of goodness says TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X