Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് സ്കൂളുകൾ നാളെ മുതൽ പൂർണമായും തുറക്കുന്നു, 47 ലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ തിങ്കളാഴ്ച സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. പൊതുവിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളുകൾ പൂർണമായും തുറക്കാനുള്ള സർക്കാർ തീരുമാനം വന്നത് മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

55

വകുപ്പുതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി യോഗങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു . കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകൾക്കും ഐ സി എസ് ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്. പൂർണതോതിൽ പ്രവർത്തിക്കാൻ സ്കൂളുകൾ സജ്ജമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ്: '' കോവിഡ് മാഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. നമുക്ക് മാത്രമല്ല ലോകമാകെ വിദ്യാഭ്യാസ പ്രക്രിയയിൽ നിശ്ചലാവസ്ഥ ഉണ്ടായി. നമ്മുടെ കുട്ടികൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടു. പ്രതിസന്ധികൾ സാധ്യത ആക്കുന്ന പാരമ്പര്യമുള്ളവർ ആണ് നമ്മൾ. നമ്മുടെ സംസ്ഥാനത്ത് ഡിജിറ്റൽ /ഓൺലൈൻ വിദ്യാഭ്യാസ സാധ്യതകൾ ശക്തിപ്പെടുത്താൻ ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്കായി. അത് രാജ്യത്തിന് തന്നെ മാതൃകയായി.

ഇപ്പോൾ നമ്മുടെ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങുകയാണ്. ക്ലാസ് മുറികൾ സജീവമാകുകയാണ്. ഈ ഘട്ടത്തിൽ സ്‌കൂളിലെത്തുന്ന കുട്ടികളെയും അധ്യാപകരെയും അനധ്യാപകരെയും ഞാൻ ആശംസകൾ അറിയിക്കുകയാണ്. മുന്നോട്ട് പോകാനുള്ള കുതിപ്പ് നിങ്ങൾ ഓരോരുത്തരുടേയുമാണ്. അഭിമാനിക്കാം രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്ഥാനമായതിൽ.. അഭിമാനിക്കാം പ്രതിസന്ധികളെ അതിജീവിക്കാൻ ഒറ്റക്കെട്ടായ ജനത ആയതിൽ...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+