Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു... മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, അടുത്ത വര്‍ഷം ആദ്യത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 2020 ജനുവരിയില്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്.

p

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം അണ്‍ലോക്ക് 4.0 പ്രഖ്യാപിച്ചിരുന്നു. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സ്‌കൂളുകളും കോളജുകളും തുറക്കില്ലെന്നാണ് അറിയിച്ചത്. എന്ന് തുറക്കുമെന്ന സൂചനയും നല്‍കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സ്‌കൂള്‍ തുറക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

ജനുവരിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് വിട്ടുനിന്നു. അവര്‍ തിരിച്ചെത്തുമ്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 100 ദിവസത്തെ പദ്ധതികളാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 11400 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജീകരിക്കും. 10 ഐടിഐ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രിവിശദീകരിച്ചു.

വിദ്യാശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കും. 100 ദിവസത്തിനുള്ളില്‍ ലാപ്പ് ടോപ്പ് വിതരണം ആരംഭിക്കും. 500ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കിഫ്ബി സഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഇതുവരെ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി മാറ്റി. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്ക് ആക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+