കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിയൊക്കെ തീര്‍ന്നില്ലേ...ഇനി സ്കൂളില്‍ പോകണ്ടേ?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ (2015 ജൂണ്‍ ഒന്ന്) തുറക്കും. സ്വകാര്യ സ്‌കൂളുകള്‍ പലതും നേരത്തെ തന്നെ തുറന്നുവെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ളവ തിങ്കളാഴ്ചയാണ് തുറക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ മുന്‍വര്‍ഷങ്ങളിലേത് പെലെ തന്ന പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാകാനായിട്ടില്ലെന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും.

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഇക്കുറി നടക്കുന്നത് വയനാട്ടിലെ കമ്പളക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് രാവിലെ 10 മണിയ്ക്ക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. കമ്പളക്കാട് കെല്‍ട്രോണ്‍ പരിസരത്ത് നിന്ന് ആരംഭിയ്ക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഫ് ളാഗ് ഓഫ് ചെയ്യും. എംവി ശ്രേയാംസ്‌കുമാര്‍ എംഎല്‍എയാണ് പരിപാടിയുടെ അധ്യക്ഷന്‍.

Baby, Girl, Bag

പരിപാടിയില്‍ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, മിനറല്‍സ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പിപിഎ കരീം, മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാന്‍ പികെ ഗോപാലന്‍ എന്നിവര്‍ സംസാരിയ്ക്കും. സംസ്ഥാന തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിയ്ക്കുന്നതിന് പുറമെ ജില്ലാ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിയ്ക്കും.

English summary
Schools will open on June 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X