‘ശാസ്ത്രം വിശ്വാസമല്ല,പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെതിരെ ഹരീഷ് പേരടി
തിരുവനന്തപുരം; ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.പ്രമേയം കൊണ്ട് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും പുതുമ നിറഞ്ഞ അനുഭവമായിരുന്നു ചിത്രം എന്നാണ് അഭിപ്രായങ്ങൾ.അതിൽ എടുത്ത് പറയേണ്ട ഒന്ന് സാധാരണ ദൈവത്തിനും വ്യക്തികൾക്കും നന്ദി പറഞ്ഞ് സിനിമ തുടങ്ങുന്നതിന് പകരം ശാസ്ത്രത്തിന് നന്ദി പറഞ്ഞ് കൊണ്ടാണ് ഈ ചിത്രം തുടങ്ങിയത് എന്നതാണ്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.ശാസ്ത്രം വിശ്വാസമല്ലെന്നും പുതിയ ആചാരങ്ങൾ ഉണ്ടാക്കരുതെന്നും നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന ഒരു ഇടമല്ല...ശാസ്ത്രത്തിന് നന്ദി പറയാൻ തുടങ്ങുന്ന സമയം മുതൽ അത് മറ്റൊരു മതമായി മാറും...അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക...ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് ...ജനിക്കാനിരിക്കുന്ന കുട്ടികൾ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തിൽ ശാസ്ത്രം എന്നെഴുതിയാൽ ശാസ്ത്രം ശാസ്ത്രമല്ലാതാവും...
നിങ്ങൾക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കിൽ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയിൽ എത്തിച്ച നിങ്ങളെ നിങ്ങളാവാൻ സഹായിച്ച ബീജത്തിനും ഗർഭപാത്രത്തിനും നന്ദി പറയുക...
അപ്പോൾ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും...അല്ലെങ്കിൽ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക...ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക...












Click it and Unblock the Notifications