കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലഹരിത ആല്‍ഗ; ചാലിയാറിലും ഇരുവഴിഞ്ഞിയിലും രാസപദാര്‍ഥം ഉപയോഗിക്കില്ല, വെള്ളം ഒഴുകിത്തീരുംവരെ കാത്തിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍

Google Oneindia Malayalam News

കോഴിക്കോട്: ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ നീല ഹരിത ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ പുഴയിലെ വെള്ളം നേരിട്ട് ഉപയോഗിക്കരുതെന്ന് കുന്ദമംഗലത്തെ ജലവിഭവകേന്ദ്രം (സിഡബ്ല്യൂആര്‍ഡിഎം) ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ശുദ്ധീകരിച്ചുമാത്രമെ ഈ പുഴകളിലെ വെള്ളം ഉപയോഗിക്കാവൂ. ഇരുവഴിഞ്ഞി പുഴയെ അപേക്ഷിച്ച് ചാലിയാര്‍ പുഴയിലാണ് കൂടുതല്‍ ആല്‍ഗ കണ്ടെത്തിയിരിക്കുന്നത്. പലയിടത്തും ഇതിന്റെ പരിധി വളരെ കൂടുതലാണ്. വെള്ളം ഒഴുക്കിക്കളയുകയെന്നത് മാത്രമാണ് ആല്‍ഗയുടെ ഭീഷണിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ആദ്യ മാര്‍ഗം.

മാസം പറയും പെണ്ണിന്‍റെ സ്വഭാവം... അറിയാം പെണ്‍ സ്വഭാവത്തിലെ രഹസ്യങ്ങള്‍
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വേനല്‍മഴ പെയ്തതിനാല്‍ ആല്‍ഗ കുറേ ഒഴുകിപ്പോകാന്‍ സാധ്യതയുണ്ട്. ആല്‍ഗിസിസ് എന്ന രാസപദാര്‍ഥം ഉപയോഗിച്ച് ആല്‍ഗയെ ഇല്ലാതാക്കാമെങ്കിലും മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് അത് വിപരീതഫലം ചെയ്യുമെന്നതിനാല്‍ ഈ മാര്‍ഗം ഉപയോഗിക്കില്ലെന്നും സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. ദീപു പറഞ്ഞു. വെള്ളം ഒഴുക്കിക്കളയും വരെ ജനങ്ങള്‍ മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

alga

ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ചാലിയാറിലും ഇരുവഴിഞ്ഞിയിലും ഗ്രീന്‍ ബ്ലൂ ആല്‍ഗയെന്ന പായല്‍ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തിന്റെ നിറം നീലഹരിതമായി മാറിയതിനെ തുടര്‍ന്ന് തുടക്കത്തില്‍ രാസപദാര്‍ഥങ്ങളോ മാലിന്യങ്ങളോ ആണെന്ന് നാട്ടുകാര്‍ സംശയിച്ചെങ്കിലും പിന്നീട് പ്രത്യേകതരം പായല്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.

പിഎന്‍ബിയിലെ തട്ടിപ്പുകള്‍ക്ക് അവസാനമില്ല, ഇത്തവണ തട്ടിയത് ഒന്‍പത് കോടി, സിബിഐക്ക് മറുപടിയില്ല!പിഎന്‍ബിയിലെ തട്ടിപ്പുകള്‍ക്ക് അവസാനമില്ല, ഇത്തവണ തട്ടിയത് ഒന്‍പത് കോടി, സിബിഐക്ക് മറുപടിയില്ല!

English summary
scientific study about chaliyar river blue algae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X