കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം? വേമ്പനാട്ട് കായല്‍ 'പ്ലാസ്റ്റിക് കായലായി' മാറും?

മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എംസി ദത്തന്റെ നേതൃത്വത്തില്‍ പത്തു ശാസ്ത്രജ്ഞരുടെ സംഘമാണ് വേമ്പനാട്ട് കായലിനെക്കുറിച്ച് പഠനം നടത്തിയത്.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ വേമ്പനാട്ട് കായല്‍ മരണത്തിലേക്ക് നീങ്ങുന്നു. വേമ്പനാട്ട് കായല്‍ പരിസ്ഥിതി പുനസ്ഥാപന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കായല്‍ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എംസി ദത്തന്റെ നേതൃത്വത്തില്‍ പത്തു ശാസ്ത്രജ്ഞരുടെ സംഘമാണ് വേമ്പനാട്ട് കായലിനെക്കുറിച്ച് പഠനം നടത്തിയത്. വേമ്പനാട്ടുകായല്‍, അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ നാശത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ സംഘത്തെ പഠനത്തിനായി നിയോഗിച്ചത്.

പ്ലാസ്റ്റിക്ക്...

പ്ലാസ്റ്റിക്ക്...

വേമ്പനാട്ട് കായല്‍ മരണത്തിലേക്ക് നീങ്ങുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. കായലിന്റെ അടിയില്‍ പ്ലാസ്്റ്റികും മുകളില്‍ പോളയും നിറഞ്ഞ സ്ഥിതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍തോതില്‍ കായലിനടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നതാണ് സ്ഥിതി വഷളാക്കിയത്.

കൊച്ചി മുതല്‍...

കൊച്ചി മുതല്‍...

കൊച്ചി മുതല്‍ കോഴഞ്ചേരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ മാലിന്യം കായലിലേക്ക് ഒഴുക്കുന്നു. ഇതുകാരണം കായലില്‍ പോള നിറഞ്ഞു കിടക്കുകയും, കായല്‍ വെള്ളം കുടിക്കാന്‍ യോഗ്യമല്ലാതാകുകയും ചെയ്തു.

ഓക്‌സിജന്റെ അളവ്...

ഓക്‌സിജന്റെ അളവ്...

രാസ മാലിന്യങ്ങള്‍ കായലില്‍ കുമിഞ്ഞുകൂടുന്നത് പലതരം മാരക രോഗങ്ങള്‍ക്കും വഴിവെച്ചേക്കാം. കൂടാതെ ഇതുകാരണം മത്സ്യസമ്പത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കായലില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതായും, പലയിടത്തും ഒഴുക്ക് നിലച്ചതായും ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി.

കായല്‍ ശുചീകരിക്കുക...

കായല്‍ ശുചീകരിക്കുക...

നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ അടിയന്തരമായി കായല്‍ ശുചീകരിക്കുക എന്നതുമാത്രമാണ് ഏക പോംവഴി. ആദ്യഘട്ടത്തില്‍ കായലിന്റെ അടിത്തട്ടിലുള്ള പ്ലാസ്റ്റിക്കും കെട്ടികിടക്കുന്ന മറ്റു മാലിന്യങ്ങളും എടുത്തുകളയണം. തണ്ണീര്‍മുക്കം ബണ്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അഴുക്കുവെള്ളം പുറത്തേക്ക് ഒഴുക്കാനും വിദഗ്ദ സംഘം നിര്‍ദേശിച്ചു.

സംസ്‌കരിക്കാന്‍...

സംസ്‌കരിക്കാന്‍...

കായലിലെ മലിനജലം സംസ്‌കരിക്കാന്‍ പദ്ധതിയൊരുക്കണം. ഇതുകൂടാതെ, പാലാ, കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂര്‍, കൊച്ചി, ആലപ്പുഴ, വൈക്കം, തുടങ്ങിയ പ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ അടിയന്തരമായി സ്ഥാപിക്കണം. കൃഷിയിടങ്ങളില്‍ നിന്നും വ്യവസായ ശാലകളില്‍ നിന്നുമുള്ള രാസമാലിന്യങ്ങളും നിയന്ത്രിക്കണം.

ഉടന്‍ നടപ്പിലാക്കും...

ഉടന്‍ നടപ്പിലാക്കും...

വിദഗ്ദ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കായല്‍ ശുചീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനുശേഷം മറ്റു പ്രവൃത്തികളിലേക്ക് കടക്കും.

English summary
scientists found that vembanad lake is dying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X