കടലെടുക്കുമോ കേരളത്തിന്റെ തീര മേഖലകളെ? കേരള തീരത്തെ മാറ്റങ്ങള്‍ ആശങ്കയുണ്ടാക്കുന്നു: ശാസ്ത്രജ്ഞര്‍
തിരുവനന്തപുരം: കേരളത്തിന്റെ തീരത്ത് അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദവും തീരത്ത് മെല്ലെ മെല്ലെയുണ്ടാകുന്ന മാറ്റങ്ങളും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണാമാകുമെന്ന് ശാസ്ത്രജ്ഞര്‍. പേമാരിയും പ്രളയവും വരള്‍ച്ചയും അതിശൈത്യവും മാത്രമല്ല മാറുന്ന കാലാവസ്ഥയുടെ അടയാളങ്ങളെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊച്ചിയും ആലപ്പുഴയും അടക്കം കേരളത്തിന്റെ ഒട്ടുമിക്ക തീരനഗരങ്ങളും വെള്ളത്തിനടിയിലായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശംഖുമുഖം തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ കടലെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നീണ്ട മഴക്കാലം, നീണ്ട വേനല്‍ക്കാലം, കേരളത്തിന്റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് ഈ നീണ്ട സീസണുകളായിരുന്നുവെന്നും പക്ഷെ 2017ലെ ഓഖി ദുരന്തത്തിന് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് അറിഞ്ഞു തുടങ്ങിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കേരളത്തിന്റെ തീരങ്ങല്‍ നിനിന്ന് പോന്നിരുന്നത് കാലവര്‍ഷക്കാലത്ത് കടല്‍ കൊടുപോകുന്ന മണലൊക്കെയും തുലാവര്‍ഷക്കാലത്ത് കടല്‍ തിരിച്ച് കൊണ്ടിടാറാണ് ചെയ്യുക. പിന്നെ നാല് മാസത്തോളം നീണ്ട ശാന്തതയുമായിരിക്കും. എന്നാല്‍ അശാസ്ത്രീയമായ തുറമുഖ നിര്‍മാണങ്ങളും പുലിമുട്ടുകളും കടല്‍ഭിത്തികളും കയ്യേറ്റങ്ങളും, മണല്‍ വാരലും തീരങ്ങളിലെ സ്വാഭാവികത തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.

കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ഫലത്തില്‍ നേരിയ മാറ്റങ്ങള്‍ പോലും വലിയ തോതില്‍ പ്രതിഫലിച്ച് തുടങ്ങുകയുമായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴയും തുടര്‍ച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും കൂടെയായതോടെ തീരം തീര്‍ത്തും ദുര്‍ബലമാവുകയും ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങള്‍ പ്രകടമാണെന്നാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതമായിട്ടുള്ളത്. യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെന്‍ട്രലിന്റെ നിഗമനങ്ങള്‍ അനുസരിച്ച് ചുവപ്പില്‍ കാണുന്ന കേരളത്തിന്റെ തീരങ്ങളൊക്കെയും അപകടത്തിലാണെന്നും കടല്‍നിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കുമെന്നുമാണ്. കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങളായാണ് കണക്കാക്കുന്നത്.
Recommended Video

തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കില്‍, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളം താങ്ങില്ലെന്നാണ് കണ്ടെത്തല്‍. ബാക്കിയുള്ള തീരമെങ്കിലും സംരക്ഷിക്കുക, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുക. കാലാവസ്ഥവ്യതിയാനത്തോട് മല്ലിടാന്‍ ഇത് മാത്രമാണ് ഒരു പോംവഴിയായി അധികൃതര്‍ പറയുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications