കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം ഇസ്രയേലീ കുബുദ്ധി കടം വാങ്ങിയോ; കശ്മീര്‍ മാത്രം ലക്ഷ്യമാകുന്നത് എന്തുകൊണ്ടെന്ന് എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: ജമ്മുകശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനും, സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി എംബി രാജേഷ്. ഭരണഘടനയില്‍ പറയുന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്ന ആശയത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നാണ് എംബി രാജേഷ് ആരോപിക്കുന്നത്.

<strong> ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കല്‍ പ്രമേയവും ഇന്ന് ലോക്സഭയില്‍, പ്രതിഷേധം കനക്കും</strong> ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കല്‍ പ്രമേയവും ഇന്ന് ലോക്സഭയില്‍, പ്രതിഷേധം കനക്കും

ജമ്മുകശ്മീരിലെ ജനങ്ങളുടെ ഇച്ഛക്കും ഹിതത്തിനും എതിരായി ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയമാണ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതിലൂടെ നടപ്പിലാക്കുന്നത്. ജനങ്ങളെ വർഗീയമായി വിഭജിക്കാനും അത് വഴി രാഷ്ട്രീയമായ ലാഭത്തിനുമാണ് കശ്മീരിനെ വെട്ടിമുറിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വലിയ കാരാഗൃഹം

വലിയ കാരാഗൃഹം

കശ്മീരിനെ കുറിച്ചാണ് വാർത്തകളെല്ലാം. എന്നാൽ അവിടെ നിന്ന് വാർത്തകളൊന്നും പുറം ലോകത്തിനില്ല. കാരണം കശ്മീർ ഇന്നൊരു വലിയ കാരാഗൃഹമാണ്. പതിനായിരക്കണക്കിന് സൈനികരും അർദ്ധസൈനികരും കാവൽനിൽക്കുന്ന കാരാഗൃഹം. വീടുകളോരോന്നും അതിലെ സെല്ലുകളായിത്തീർന്നിരിക്കുന്നു. ജനനേതാക്കളെല്ലാം സ്വന്തം വീട്ടിൽ തടവിലാക്കപ്പെട്ടിരിക്കുന്നു.

യൂസഫ് തരിഗാമി

യൂസഫ് തരിഗാമി

വാർത്താവിനിമയ സംവിധാനങ്ങളും ഇന്റർനെറ്റും വിഛേദിക്കപ്പെട്ടിരിക്കുന്നു. വീട്ടുതടങ്കലിലായ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ജമ്മുകശ്മീർ എന്ന സംസ്ഥാനം ഇനിയില്ല. ആർ-എസ്-എസുo ബിജെപിയും ആ സംസ്ഥാനത്തെ രണ്ടു തുണ്ടമാക്കിയിരിക്കുന്നു.

കേന്ദ്ര സർക്കാർ വെട്ടിയത്

കേന്ദ്ര സർക്കാർ വെട്ടിയത്

ഭരണഘടനയുടെ ആർട്ടിക്കിള്‍ 1 ( 1) പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുമെന്നാണ്.ആ ആശയത്തെയാണ് കേന്ദ്ര സർക്കാർ ഇന്നു വെട്ടിയത്.ആ സംസ്ഥാനത്തെ ജനങ്ങളുടെ ഇഛക്കും ഹിതത്തിനും എതിരായി. ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയമാണ് ജമ്മു കാശ്മീരിനെയും വിഭജിച്ചത്. ആർട്ടിക്ക്ൾ 370 എന്നും ആർഎസ് എസിന്റെ കണ്ണിലെ കരടായിരുന്നു. ആർട്ടിക്ക്ൾ 370 ഇന്ത്യൻ ഭരണഘടനയിൽ എങ്ങിനെ വന്നതാണെന്നറിയണം.

1947 ആഗസ്റ്റ് 15 ന്

1947 ആഗസ്റ്റ് 15 ന്

1947 ആഗസ്റ്റ് 15 ന് ജമ്മു കശ്മീർ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ആര്‍എസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ അടുപ്പക്കാരനായിരുന്ന, ഹിന്ദു രാജാവ് മഹാരാജാ ഹരി സിങ്ങ് ഇന്ത്യയിൽ ചേരാതെ സ്വതന്ത്ര രാജ്യമായി നിൽക്കാനാണ് നിശ്ചയിച്ചത്. ഷേഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ഇന്ത്യയിൽ ചേരാനും നിലകൊണ്ടു. പാകിസ്ഥാൻ കശ്മീരിനെ ആക്രമിക്കയും ശ്രീനഗറിന് അടുത്തുവരെ എത്തുകയും ചെയ്തപ്പോൾ ഹരി സിങ്ങ് ഇന്ത്യൻ സഹായം തേടി.

ചരിത്ര പശ്ചാത്തലം

ചരിത്ര പശ്ചാത്തലം

ഇന്ത്യൻ സൈന്യത്തെ വായുമാർഗ്ഗം ശ്രീനഗറിലെത്തിച്ചു.കശ്മീരി ജനതയുടെ സഹായത്തോടെ പാകിസ്ഥാൻ സൈന്യത്തെ തുരത്തി. പ്രത്യേക പരിരക്ഷയുടെ അടിസ്ഥാനത്തിൽ കശ്മീർ ഇന്ത്യയിൽ ചേരുന്നതിന് ഭരണ ഘടനാ അസംബ്ലി ആർട്ടിക്കിൾ 37 O ഉൾപ്പെടുത്തി. കശ്മീരിന് സ്വയം ഭരണമുൾപ്പെടെ പ്രത്യേകമായ ചില അവകാശങ്ങൾ അനുവദിച്ച ചരിത്ര പശ്ചാത്തലം ഇങ്ങനെ ചുരുക്കാം.

എന്തുകൊണ്ട് കശ്മീരിനെ മാത്രം

എന്തുകൊണ്ട് കശ്മീരിനെ മാത്രം

ആർട്ടിക്ക്ൾ 371 മുതൽ 371ജെ വരെ മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻറ്, ആസ്സാം,മണിപ്പുർ, ആന്ധ്രപ്രദേശ്, സിക്കിം, മിസോറാം, അരുണാചൽ, ഗോവ, കർണാടക എന്നിങ്ങനെ പല സംസ്ഥാനങ്ങൾക്കും പ്രത്യേക പരിരക്ഷകളുണ്ട്. കശ്മീരിന് മാത്രമല്ല. എന്നിട്ടും എന്തുകൊണ്ട് കശ്മീരിനെ മാത്രം ലക്ഷ്യം വെക്കുന്നു.? ജനങ്ങളെ വർഗീയമായി വിഭജിക്കാനും അത് വഴി രാഷ്ട്രീയമായ ലാഭത്തിനുമാണ് കശ്മീരിനെ വെട്ടിമുറിക്കുന്നത്.
വെട്ടിമുറിച്ച രീതിയോ? 370 എടുത്തുകളയുന്നെങ്കിൽ കശ്മീർ നിയമസഭയുടെ ശുപാർശയുടെ അടിസ്ഥാന ത്തിൽ മാത്രമേ രാഷ്ട്രപതിക്ക് അത് ചെയ്യാനാവു എന്ന് ആർട്ടിക്ക്ൾ 370 (3) വ്യവസ്ഥ ചെയ്യുന്നു.

പുല്ലുവില

പുല്ലുവില

എന്നാൽ ബിജെപി നിയോഗിച്ച, കേന്ദ്രം നിയമിച്ച, കശ്മീരിലെ ജനങ്ങളുടെ പ്രതിനിധിയല്ലാത്ത ഗവർണ്ണറുടെ ശുപാർശയിലാണ് ഇന്നത്തെ നടപടി. കശ്മീരിലെ ജനങ്ങളുടെ ഹിതത്തിന്, അത് നിഷ്കർഷിക്കുന്ന ഭരണ ഘടനക്ക് പുല്ലുവില. പാർലിമെന്റിനോ? പുല്ലുവില തന്നെ. രണ്ട് ദിവസം മുമ്പ് ബില്ലുകൾ വിതരണം ചെയ്യണമെന്ന ചട്ടം പാലിച്ചില്ലെന്നു മാത്രമല്ല അമിത് ഷാ ബില്ലവതരിപ്പിച്ച ശേഷമാണ് അംഗങ്ങൾക്ക് കൊടുക്കുന്നത്.

ഇസ്രയേലി കുബുദ്ധി

ഇസ്രയേലി കുബുദ്ധി

മനസ്സിരുത്തി വായിക്കാൻ, ദേദഗതികൾ അവതരിപ്പിക്കാൻ ഒന്നും വേണ്ടത്ര സാവകാശം നൽകാതെ തിടുക്കപ്പെട്ട് രാത്രിക്ക് രാത്രി ഒരു സംസ്ഥാനത്തെ ഇല്ലാതാക്കിയിരിക്കുന്നു! നോട്ട് നിരോധിച്ചാൽ കശ്മീരിൽ തീവ്രവാദം ഇല്ലാതാവുമെന്ന് നമ്മളോട് പറഞ്ഞവർ ഇപ്പോൾ ജമ്മു കശ്മീരിനെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. തീവ്രവാദികളും ദീകരരുമായിരിക്കും ഏറ്റവും ആഹ്ലാദിക്കുന്നത്. അവർക്ക് ചാവേറുകളെ ഉണ്ടാക്കിക്കൊടുക്കുന്ന, രാജ്യതാൽപ്പര്യം ബലി കൊടുത്ത ഈ നടപടിയിൽ. ഇതിൽ ഒരു ഇസ്രയേലി കുബുദ്ധി കടം വാങ്ങിയതായി തോന്നുന്നുണ്ട്.

"എന്താണീ രാജ്യത്ത് നടക്കുന്നത്''

ഗാസയിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചതിനു സമാനമായ നടപടികൾ ഭാവിയിൽ കശ്മീരിൽ ഉണ്ടായേക്കാം. അധികാരത്തിന്റെ ബുൾഡോസറുകൾ ജനാധിപത്യത്തിനു നേരെ ഇടിച്ചു കയറ്റുകയാണ്. ഗോൾവാൾക്കർ വിചാരധാരയിൽ ആഹ്വാനം ചെയ്യുന്ന പോലെ " ഫെഡറലിസം ആഴത്തിൽ കുഴിച്ചുമൂടുന്നതിന് " തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. ഇന്നു കശ്മീർ എങ്കിൽ നാളെ എവിടെയുമാകാം. വർഗീയതയുടേയും തീവ്ര ദേശീയതയുടേയും മാരക സമവാക്യത്തിന്റെ മറവിൽ എന്തും ചെയ്യാം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉന്നാവിന്റെ കാര്യത്തിൽ ചോദിച്ച ചോദ്യം ഓരോ ദിവസവും മുഴങ്ങുന്നു. "എന്താണീ രാജ്യത്ത് നടക്കുന്നത്?"

English summary
scrapping of Article 370; mb rajesh against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X