കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്ന് ബിജെപിക്കു അഭിമാനിക്കാം, ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും'

Google Oneindia Malayalam News

തിരുവനന്തപുരം: 1948 മുതൽ നടപ്പിൽ വരേണ്ടിയിരുന്ന നടപടികളാണ് 78 വർഷങ്ങൾ വൈകി ജമ്മു കാശ്മീർ കാര്യത്തിൽ ഇപ്പോൾ ഉണ്ടായതെന്ന് മുന്‍ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 എ,370 എന്നീ രണ്ടു വകുപ്പകൾ ഇന്ന് നിർത്തലാക്കുന്നു. ഈ രണ്ടു വകുപ്പകൾ മൂലം എത്ര ഭാരതീയ യുവതയാണ് ജീവൻ ത്യജിക്കേണ്ടി വന്നത്. ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ട എത്ര സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇൻഡ്യ ആയതു. പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്നു ബിജെപിക്കും തീർച്ചയായും അഭിമാനിക്കാം.ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

<strong> കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍</strong> കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍

ടിപി സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തിരുത്തപ്പെടുന്ന തെറ്റുകൾ!

1948 മുതൽ നടപ്പിൽ വരേണ്ടിയിരുന്ന നടപടികളാണ് 78 വർഷങ്ങൾ വൈകി ജമ്മു കാശ്മീർ കാര്യത്തിൽ ഇപ്പോൾ ഉണ്ടായത്. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 എ,370 എന്നീ രണ്ടു വകുപ്പകൾ ഇന്ന് നിർത്തലാക്കുന്നു. ഈ രണ്ടു വകുപ്പകൾ മൂലം എത്ര ഭാരതീയ യുവതയാണ് ജീവൻ ത്യജിക്കേണ്ടി വന്നത്.എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്ത്യ ആയത്.

amitshah

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി

പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്ന് ബിജെപിക്കു തീർച്ചയായും അഭിമാനിക്കാം. ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും. ഇന്ത്യയെ ഒന്നാക്കി മാറ്റിയ നടപടി എടുത്ത മോഡിജിക്കും, അമിത്ഷാജിക്കും, ബിജെപി സർക്കാരിനും ഈ ദിനത്തിന് വേണ്ടി ജീവൻ ബലി നൽകിയ ,രക്തം നൽകിയ ,എല്ലാവർക്കും വേണ്ടി എല്ലാ ഇന്ത്യൻ പൗരമാർക്കും വേണ്ടി അഭിനന്ദിക്കുന്നു. സുബ്രമണ്യൻ സ്വാമിക്കും അഭിനന്ദനങ്ങൾ

ഭരതമാതാ കി ജയ്.

English summary
scrapping of Article 370; tp senkumar supprot central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X