കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൂസിഫറില്‍ എഴുതിയത് സംഭവിച്ചെന്ന് മുരളി ഗോപി, രാഷ്ട്രീയ ഇച്ഛാ ശക്തിയില്ലാതെ തടയാനാകില്ല

Google Oneindia Malayalam News

കൊച്ചി: മയക്കുമരുന്ന് എന്ന വിപത്ത് ജനങ്ങള്‍ക്ക് മേല്‍ പതിച്ചു കഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ലൂസിഫര്‍' എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ലെന്നും ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

2

2018ഇല്‍ 'ലൂസിഫര്‍' എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും.

3

സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും- മുരളി ഗോപി കുറിച്ചു.

4

പൃഥിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ ചിത്രത്തില്‍ ഡ്രഗ് ഫണ്ടിംഗിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ബോബി' എന്ന വില്ലന്‍ കഥാപാത്രമായിരുന്നു ചിത്രത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് 'ലൂസിഫര്‍'. 'ലൂസിഫര്‍' മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് ചിത്രവുമാണ്.

5

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3

അതേസമയം, മുരളി ഗോപി പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ശരിയായ നിരീക്ഷണം. ഇത് പുതിയ യുദ്ധമുറയാണ്. കരുത്തുറ്റ യുവതയെ നിര്‍വീര്യമാക്കി കച്ചവടം കൊഴുപ്പിക്കുന്ന ഏറ്റവും അപകടകരമായ ഗെയിം. മനോരോഗികള്‍ പെരുകുകയാണെന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

6

പരമമായ സത്യം....3 പതിറ്റാണ്ടു മുന്‍പ് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ കഥയും ഇതുതന്നെ യല്ലേ.... എഴുത്തുകാരന്‍ എപ്പോഴും സാമൂഹിക പ്രതിബദ്ധതയോടെ എഴുതണം.... അദ്ദേഹത്തിന് നാളെയെ കാണാനുള്ള കഴിവുണ്ട്....ഭരണകൂടത്തിനെതിരെ, പ്രത്യേകിച്ച് ആഭ്യന്തര വ്കുപ്പ് അതിന്റെ പരാജയത്തിനെതിരെ തുറന്നു പറയാന്‍ ഉള്ള ഈ ചങ്കൂറ്റത്തിനു ഒരു ബിഗ് സല്യൂട്ട്- എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍

English summary
Screenwriter and actor Murali Gopi says that the scourge of drugs has fallen on the people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X