മലയാളികള്‍ക്ക് ഹാസ്യംരചിച്ച തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു
തൃശൂര്‍: പ്രമുഖ ചലച്ചിത്ര ചിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആണ് മണി ഷൊര്‍ണൂര്‍ അന്തരിച്ചു.
ആമിന ടെയ്‌ലേഴ്‌സ് എന്ന സിനിമയിലൂടെ ആയിരുന്നു മണി ഷൊര്‍ണൂറിന്റെ സിനിമയിലേയ്ക്കുള്ള രംഗ പ്രവേശനം. 1991 ല്‍ ആയിരുന്നു ഇത്. തുടര്‍ന്നങ്ങോട്ട് മലയാളികളെ ചിരിപ്പിച്ച ഏറെ സിനിമകള്‍ മണിയുടെ തൂലികയില്‍ നിന്ന് പിറന്നു.

പ്രദര്‍ശന വിജയം നേടി ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, കഥാനായകന്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണം ഒരുക്കിയതും മണി ആയിരുന്നു. നര്‍മരസ പ്രധാനമായ സംഭാഷണങ്ങളായിരുന്നു ഈ സിനിമകളുടെ വിജയത്തിന് അടിസ്ഥാനം. രാജസേനനാണ് ഈ സിനിമകള്‍ സംവിധാനം ചെയ്തത്.
വിഖ്യാത സംവിധായകന്‍ ഭരതനൊപ്പവും മണി ഷൊര്‍ണൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയും ശ്രീദേവിയും കേന്ദ്ര കഥാപാത്രമായി എത്തിയ ദേവരാഗത്തിന്റെ കഥയൊരുക്കിയത് മണി ആയിരുന്നു.
ഗൃഹപ്രവേശം, ഒരുമുത്തം മണിമുത്തം, ആഭരണച്ചാര്‍ത്ത്, ഗ്രീറ്റിങ്‌സ്, മയിലാട്ടം, സര്‍ക്കാര്‍ ദാദ, ഗൃഹനാഥന്‍, രാജധാനി തുടങ്ങിയവയാണ് മണി രചന നിര്‍വ്വഹിച്ച മറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications