• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫോണിന്റെ അങ്ങേ തലയ്ക്കൽ ജയേട്ടന്റെ തൊണ്ട് ഇടറുന്നത് എനിക്ക് കേൾക്കാമായിരുന്നു;രാമാനന്ദ്

കൊച്ചി; ജീവിക്കാന്‍ വേണ്ടി വഴിയോരത്ത് ബിരിയാണി കച്ചവടത്തിന് ഇറങ്ങിയതിന് നേരിട്ട ക്രൂരതയെ കുറിച്ച് ട്രാൻസ്ജെന്റർ സജ്ന ഫേസ്ബുക്ക് ലൈവിലെത്തി വിവരിച്ചിരുന്നു. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞത് പൊട്ടിക്കരഞ്ഞ സജ്നയുടെ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.സിനിമാ താരങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.തൊട്ട് പിന്നാലെ സജ്നയ്ക്ക് ബിരിയാണി കട തുടങ്ങാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ജയസൂര്യയുടെ ഇടപെടലിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ആർ രാമാനന്ദ്.കഴിഞ്ഞവര്‍ഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വര്‍ഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് (സജന) താങ്ങാവാന്‍ സാധിച്ചത് കേവലം ആകസ്മികത മാത്രമാണോ അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം 'അവള്‍' ഹൃദയത്തില്‍ ചേക്കേറിയത് കൊണ്ടാണോ എന്ന് രാമാനന്ദ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സന്തോഷത്തിന്റെ പാരമ്യത്തിലായിരുന്നു

സന്തോഷത്തിന്റെ പാരമ്യത്തിലായിരുന്നു

കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഹൃദയം സന്തോഷത്തിൻ്റെ പാരമ്യതയിൽ ആയിരുന്നു, ഞാൻ മേരിക്കുട്ടി ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്കാരം. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്.

കുറ്റമറ്റ മൂല്യ നിർണയം

കുറ്റമറ്റ മൂല്യ നിർണയം

കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തിൽ ഒരു അവാർഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വർഷവും ആർക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്. ജേതാക്കളുടെ പ്രതിഭയിൽ ആർക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിർണയം.

മേരിക്കുട്ടിയെ ഓർത്തു

മേരിക്കുട്ടിയെ ഓർത്തു

പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിൻ്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തിൽ ഈ വർഷത്തെ സംസ്ഥാന അവാർഡിനെ കുറിച്ചും, കഴിഞ്ഞവർഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓർത്തു. സംസ്ഥാന പുരസ്ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓർത്തു.. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി..

മേരിക്കുട്ടിക്ക് ( സജ്ന) താങ്ങാവാൻ

മേരിക്കുട്ടിക്ക് ( സജ്ന) താങ്ങാവാൻ

കഴിഞ്ഞവർഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വർഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് ( സജ്ന) താങ്ങാവാൻ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം 'അവൾ' ഹൃദയത്തിൽ ചേക്കേറിയത് കൊണ്ടോ ?

തൊണ്ട ഇടറുന്നത്

തൊണ്ട ഇടറുന്നത്

ഫോണിന്റെ അപ്പുറത്തെ തലക്കൽ തൊണ്ട ഇടറുന്നത് എനിക്ക് കേൾക്കാമായിരുന്നു. അവിടെ കണ്ണീർ നനവ് പൊടിഞ്ഞുവെങ്കിൽ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളിൽ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം.

നന്ദി ജയേട്ടാ

നന്ദി ജയേട്ടാ

നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്..

അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂർവ്വം അൽപ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്.

ആർ രാമാനന്ദ്

മാണി സാർ ഉണ്ടായിരുന്നെങ്കിൽ.. ജോസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ആദ്യ പ്രതികരണവുമായി ‌ഉമ്മൻചാണ്ടി

പാലായിൽ ജോസ് മത്സരിച്ചാൽ ജയിപ്പിക്കില്ല.. മറുതന്ത്രവുമായി പിജെ ജോസഫും കോൺഗ്രസും..തുറുപ്പ് കാപ്പനോ?

'കോണ്‍ഗ്രസുകാരും പഠിക്കാനുണ്ട്,ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്';മാത്യു കുഴൽനാടൻ

മോദി-ട്രംപ് ബന്ധം ഏറ്റില്ല;72% ഇന്ത്യൻ വംശജരുടെയും പിന്തുണ ജോ ബൈഡന്, ട്രംപിന് തിരിച്ചടിയെന്ന് സർവ്വേ

cmsvideo
  viral girl ananya is singing in jayasurya's film | Oneindia Malayalam

  English summary
  script writer R Ramanand about sajna shaji and his conversation with actor Jayasurya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X