കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്നാണ് മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണുന്നത്: പിന്നെ മൂന്നര വർഷം കഴിഞ്ഞൊരു കോള്‍'

Google Oneindia Malayalam News

സൂപ്പർ താരം മോഹന്‍ലാലിന് വേണ്ടി വിശ്വരൂപം ശില്‍പം നിർമ്മിച്ച് നല്‍കി ശ്രദ്ധേയനായ ശില്‍പ്പിയാണ് വെള്ളാർ നാഗപ്പന്‍. 10 ലേറെ അടി ഉയരുമുള്ള പുതിയ ശില്‍പ്പം മോഹന്‍ലാലിന് നല്‍കുന്നതിന് മുമ്പ് 6 അടിയോളം ഉയരമുള്ള മറ്റൊരു ശില്‍പ്പവും അദ്ദേഹം താരത്തിന് സമ്മാനിച്ചിരുന്നു.

അപ്രതീക്ഷിതമായി തന്റെ ശില്‍പ്പം കാണാനിടയായ സനല്‍ എന്ന വ്യക്തി മുഖേനെയാണ് മോഹന്‍ലാലിനെ നേരില്‍ കാണാനും ശില്‍പ്പം കൈമാറാനും സാധിച്ചതെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശില്‍പ്പി വെള്ളാർ നാഗപ്പന്‍ വ്യക്തമാക്കുന്നത്.

6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ

ആറടി ഉയരമുള്ള വിശ്വരൂപം ശില്‍പ്പം കാണാനെത്തിയ

ആറടി ഉയരമുള്ള വിശ്വരൂപം ശില്‍പ്പം കാണാനെത്തിയ സനലാണ് ഈ ശില്‍പ്പം മോഹന്‍ലാലിന് നല്‍കാനാവുമോയെന്ന് ചോദിക്കുന്നത്. ഇഷ്ടതാരത്തിന് തന്റെ ശില്‍പ്പം നല്‍കാന്‍ നാഗപ്പന് പൂർണ്ണ സമ്മതം. അധികം വൈകാതെ തന്നെ ശില്‍പ്പം പാക്ക് ചെയ്ത് നാഗപ്പനും സംഘവും ചെന്നൈയിലെത്തി. അവിടെ വെച്ചാണ് മോഹന്‍ലാലിനെ നാഗപ്പന്‍ ആദ്യമായി നേരില്‍ കാണുന്നത്.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

അന്നത്തെ കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നരവർഷം കഴിഞ്ഞാണ്

അന്നത്തെ കൂടിക്കാഴ്ച കഴിഞ്ഞ് മൂന്നരവർഷം കഴിഞ്ഞാണ് 'മോഹൻലാലിന് നാഗപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്' എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ വരുന്നത്. മോഹന്‍ലാലിന് കുറച്ച് കൂടി വലിയ വിശ്വരൂപം ശില്‍പ്പം വേണമെന്നായിരുന്നു നാഗപ്പനെ വിളിച്ച സനല്‍ ആവശ്യപ്പെട്ടത്. തുടർന്നാണ് പ്ലാറ്റ് ഫോം ഉൾപ്പെടെ 12 അടിയോളം വലിപ്പമുള്ള വിശ്വരൂപം ശില്‍പ്പം നിർമ്മിക്കാന്‍ തീരുമാനമായത്.

ശിൽപത്തിന്റെ ഘടന പൂർണമായി മനസ്സിൽ രൂപപ്പെട്ടിരുന്നു

ശിൽപത്തിന്റെ ഘടന പൂർണമായി മനസ്സിൽ രൂപപ്പെട്ടിരുന്നു. അതിനു ശേഷമാണ് നിർമാണം തുടങ്ങിയതെന്നാണ് നാഗപ്പന്‍ വ്യക്തമാക്കുന്നത്. മനസ്സിലെ രൂപം അതേപോലെ തന്നെ തടിയിലേക്ക് കൊത്തിയെടുക്കുക എന്നുള്ളതായിരുന്നു വെല്ലുവിളി. എന്റെ മനസ്സ് കാണുന്ന എട്ട് സഹായികളാണ് എനിക്കുള്ളത്. ഓരോരുത്തർക്കും അവർക്കു വേഗത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ചുമതലപ്പെടുത്തിയത്.

മൂന്ന് വർഷത്തെ പ്രയത്നമാണ് ശില്‍പ്പം പൂർത്തീകരിക്കാന്‍ വേണ്ടി

മൂന്ന് വർഷത്തെ പ്രയത്നമാണ് ശില്‍പ്പം പൂർത്തീകരിക്കാന്‍ വേണ്ടി വന്നത്. കുമ്പിൾ മരത്തിന്റെ തടിയാണ് ഉപയോഗിച്ചത്. ചെറിയ കൊത്തുപണികള്‍ക്കും മികച്ചത് എന്നുള്ളതാണ് കുമ്പിള്‍ മരത്തിന്റെ പ്രത്യേകത. ശിൽപത്തിന് ആകെ നാൽപതോളം ക്യുബിക് അടി മരം ഉപയോഗിച്ചിട്ടുണ്ട്. നല്ല കാതല്‍ ഉള്ള തടി മാത്രമാണ് ശില്‍പ്പ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാഗപ്പന്‍ വ്യക്തമാക്കുന്നു.

ശില്‍പ്പത്തിന് ആകെ 500 കിലോ ഗ്രാം ഭാരമുണ്ടാകും

ശില്‍പ്പത്തിന് ആകെ 500 കിലോ ഗ്രാം ഭാരമുണ്ടാകും. ശിൽപത്തിൽ ആകെ മഹാഭാരതത്തിലെ നൂറോളം സന്ദർഭങ്ങളും നാനൂറിലധികം കഥാപാത്രങ്ങളും നിരന്നിട്ടുണ്ട്. മോഹൻലാലിനു വേണ്ടിയാണ് ഈ ശിൽപം നിർമിക്കുന്നത് എന്ന സന്തോഷമാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക നേട്ടം പരിഗണിച്ചിരുന്നില്ല. ശില്‍പ്പം കണ്ട മോഹന്‍ലാലിന് പൂർണ്ണ സംതൃപ്തിയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

Recommended Video

cmsvideo
എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

English summary
Sculptor Vellar Nagappan, who made Vishwarupam statue for Mohanlal, opens his mind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X