Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നപോലെ കേരളം സിപിമ്മിന്റെതുമല്ല: എസ്ഡിപിഐ

കോഴിക്കോട്: ആലുവയില്‍ യുവാവിനെ അന്യായമായി ആക്രമിച്ച പോലീസിനെതിരെ പതിഷേധിച്ചവരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. സ്വന്തം മുഖം വികൃതമായതിന് കണ്ണാടിക്ക് നേരെ കല്ലെറിയുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയ പ്രതിഷേധങ്ങളും മാധ്യമ ഇടപെടലുകളും ജനാധിപത്യ സര്‍ക്കാരുകളുടെ കണ്ണാടിയാണ്. പൊലീസില്‍നിന്ന് വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രതിഷേധം കനക്കുക സ്വാഭാവികമാണ്. അതുള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ലാത്ത ഭരണാധികാരികള്‍ രാജിവച്ച് വീട്ടിലിരിക്കണം. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നത് പോലെ കേരളം സി.പി.എമ്മിന് തീറ് കിട്ടിയതല്ലെന്നും മജീദ് ഫൈസി പറഞ്ഞു.

pics

സ്വകാര്യ വാഹനത്തില്‍ മഫ്തിയില്‍ വന്ന പോലീസുകാരാണ് ഉസ്മാനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. എടത്തല പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി ഉസ്മാനെ പ്രതിയാക്കി പോലീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+