Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കെടി ജലീലിനെതിരെ എസ്ഡിപിഐ, കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു

മലപ്പുറം: സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ താനുരില്‍ വ്യാപകമായി അക്രമം അഴിച്ച് വിടുകയും ബേക്കറി കുത്തിത്തുറന്ന് ഭക്ഷ്യവസ്തുക്കള്‍ കൊള്ള നടത്തുകയും ചെയ്ത ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്‍കിയത് സിപിഎം ഗുണ്ടകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയും ഹൈന്ദവരുടെ കടകള്‍ മാത്രം പുനര്‍നിര്‍മിക്കാന്‍ മുസ്ലിം പ്രമാണിമാരില്‍ നിന്നും പിരിവെടുത്ത് വര്‍ഗീയതക്ക് ആക്കം കൂട്ടുകയും ചെയ്ത നാട്ടുകാരനായ മന്ത്രി കെടി ജലീല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വളാഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് മന്ത്രിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞ് കോലം പിടിച്ചെടുത്തു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ.

ktjaleel

വളാഞ്ചേരിയില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം

മലപ്പുറം ജില്ലാ സമിതി അംഗം പി.കെ.സലീം കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. സ്വന്തം അണികള്‍ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരവും അക്രമങ്ങളും മറികടക്കാന്‍ ഇത്തരം വിഷയങ്ങള്‍ ഒരു സമുദായത്തിന്റെ തലയില്‍ കെട്ടിവെച്ച് അവരെ വര്‍ഗീയ വാദികളാക്കി ചിത്രീകരിക്കുന്ന മന്ത്രി കെ.ടി.ജലില്‍ മോഡല്‍ രീതി ഇനിയും സി.പി.എം സ്വീകരിച്ചാല്‍ ജനങ്ങളെ ഒന്നിച്ച് നിര്‍ത്തി അതിനെ പ്രതിരോധിക്കുമെന്ന് അദ്ധേഹം പ്രസ്താവിച്ചു.

എസ്ഡിപിഐ മേഖല പ്രസിഡന്റ് കെ.പി.മുസ്തഫ, സെക്രട്ടറി അബ്ബാസ് വെങ്ങാട്, ഹസ്സന്‍ ബാവ വളാഞ്ചേരി, നാസര്‍ കരേക്കാട്, ദാസന്‍ പാണ്ടികശാല പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+