Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ സെന്‍കുമാറിനോട് മാപ്പ് പറഞ്ഞു

കോഴിക്കോട്: ഇന്റലിജന്‍സ് എഡിജിപി ടിപി സെന്‍കുമാറിനെതിരെ അടിസ്ഥാന രഹതിമായ പ്രചാരണം നടത്തിയ സംഭവത്തില്‍ എസ്ഡിപിഐ മാപ്പു പറഞ്ഞു. സെന്‍കുമാര്‍ ജാതി തിരുത്തിയാണ് ഐപിഎസ് നേടിയതെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് സെന്‍ കുമാറിനെതിരെ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പോസ്റ്ററുകള്‍ പതിച്ചിരുന്നു.

പത്രത്തില്‍വാര്‍ത്തവന്നതിനെതിരെ സെന്‍കുമാര്‍ നിയമ നടപടിക്കൊരുങ്ങിയിരുന്നു. പിന്നീട് തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പിശകുണ്ടായിരുന്നുവെന്നും സത്യാവസ്ഥ എന്താണെന്നും കാണിച്ച് പത്രം തന്നെ തിരുത്ത് കൊടുത്തു. എന്നാല്‍ അപ്പോഴും എസ്ഡിപിഐ പ്രചാരണങ്ങള്‍ തുടകരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എസ്ഡിപിഐകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തുടങ്ങിയത്.

SDPI Flag

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെഎം അഷ്‌റഫിനെതിരേയും സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിനെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ തുടക്കത്തില്‍ നിഷേധ നിലപാടാണ് എസ്ഡിപിഐ എടുത്തിരുന്നത്. പത്രവാര്‍ത്തകളെ തുടര്‍ന്ന് ഇത്തരം കാമ്പയിനുകള്‍ നടത്താറുണ്ടെന്നായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം.

2013 നവംബര്‍ 6 ന് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് മാപ്പ് ചോദിച്ചുകൊണ്ട് സംഘടന പത്രക്കുറിപ്പ് പുറത്തിറക്കിയത്. സെന്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതിനാല്‍ വിഷയത്തിലെ എല്ലാ പ്രചാരണ പരിപാടികളും അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. അദ്ദേഹത്തിന് മാനസിക വിഷമമുണ്ടാക്കിയതില്‍ തങ്ങള്‍ പശ്ചാത്തപിക്കുന്നു എന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+