കൊല്ലം: കൊല്ലം ചവറയില്‍ സി.പി.എം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് എസ്ഡിപിഐ പറഞ്ഞു.കൊല്ലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷം കനത്തതോടെ മാര്‍ച്ചിനു നേരെ ഗ്രനേഡ് പ്രയോഗവുമുണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്ത് പ്രവര്‍ത്തകര്‍ ഒത്തുകൂടിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും രാത്രിവൈകുവോളം സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നേതാക്കള്‍ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.