Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവന്നകൊടിനരച്ചു കാവിക്കൊടിയാകുന്നു- ഇരട്ട ചങ്കനെ വിമര്‍ശിച്ച് എസ്ഡിപിഐ

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം. ചുവന്ന കൊടി നരച്ച് കാവി കൊടിയാകുന്നു എന്നാണ് നാടകത്തിന്റെ ഉള്ളടക്കം. പിണറായി വിജയന്റെയും കുമ്മനം രാജശേഖരന്റെയും കഥാപാത്രങ്ങള്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പിണറായിയും കുമ്മനവും തമ്മിലുള്ള സൗഹൃദവും നാടക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

സംഘപരിവാറിനെതിരെ ദേശീയ തലത്തില്‍ പോരാട്ടം നടത്തുന്നു എന്നു പറയുന്ന സിപിഎമ്മും പിണറായി സര്‍ക്കാരും വാസ്തവത്തില്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഘപരിവാറിനോടുള്ള സിപിഎമ്മിന്റെ മൃദു സമീപനം തെരുവു നാടക്കത്തില്‍ ഉടനീളം ചര്‍ച്ചയാകുന്നുണ്ട്.

pvandsdpi

കേരള ഭരണം സംഘികള്‍ക്ക് തീറെഴുതിക്കൊടുത്തോ സഖാവേ എന്ന് മുഖ്യമന്ത്രിയോട് നായകന്‍ ചോദിക്കുന്നുണ്ട്. ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി സിപിഎം മാറി, മുന്‍കാല നേതാക്കളൈും മറന്നുകൊണ്ടാണ് ഇപ്പോഴത്തെ സിപിഎം നേതൃത്വത്തിന്റെ പ്രവൃത്തികള്‍ എന്നും നാടകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

രണ്ടു ക്രിമിനല്‍ പാര്‍ട്ടികളുടെ മുപ്പിളമ തര്‍ക്കം മാത്രമാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്നതെന്നും അല്ലാതെ സംഘപരിവാരം രാജ്യത്തെ തകര്‍ക്കുമെന്ന ഒരു ബേജാറും ഇരട്ടചങ്കനും കൂട്ടര്‍ക്കുമില്ലെന്നും പറഞ്ഞാണ് നാടകത്തിന്റെ അവസാനം. എസ്ഡിപിഐ നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ കാസര്‍ഗോഡ് നടന്ന ഉദ്ഘാടന സമ്മേളന വേദിയില്‍ വച്ചാണ് പിണറായിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന തെരുവ് നാടകം അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+