• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എത്രനാള്‍ അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ് തുടരും; എംകെ മനോജ് കുമാറും പാര്‍ട്ടി വിട്ടു; കാരണം

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞിരുന്നു. ഈ നീക്കങ്ങള്‍ ചൂണ്ടികാട്ടി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും എസ്ഡിപിഐയില്‍ നിന്നും പ്രവര്‍ത്തകര്‍ രാജി വെക്കുകയാണ്.

തൊഴില്‍ വിസകള്‍ നിര്‍ത്തിവെക്കല്‍; ഉത്തരവില്‍ അമേരിക്കല്‍ പ്രസിഡന്‍റ് ട്രംപ് ഇന്ന് ഒപ്പു വേച്ചേക്കും

രാജി

രാജി

വെല്‍ഫെയര്‍പാര്‍ട്ടി കേരള ഘടകം വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര രാജി വെച്ചിരുന്നു. 18-6-2020 ന് ആയിരുന്നു ശ്രീജ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് രാജികത്ത് നല്‍കിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു എന്നായിരുന്നു ശ്രീജയുടെ പ്രതികരണം.

 എംകെ മനോജ് കുമാറും പാര്‍ട്ടി വിട്ടു

എംകെ മനോജ് കുമാറും പാര്‍ട്ടി വിട്ടു

ഒപ്പം യുഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യ സാധ്യതാചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രധാനകകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവിനെതിരെ പ്രതികരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുണ്ടായിരുന്നെന്ന് ശ്രീജ പ്രതികരിച്ചിരുന്നു. പിന്നാലെ എസ്ഡിപിഐ നേതാവ് എംകെ മനോജ് കുമാറും പാര്‍ട്ടി വിട്ടു.

 ഫാസിസം അതിന്റെ വഴിക്ക്

ഫാസിസം അതിന്റെ വഴിക്ക്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നുണ്ടെന്നും സംഘപരിവാരത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണച്ച് നാം ഒരു വഴിക്കാകും. ഫാസിസം അതിന്റെ വഴിക്ക് വളര്‍ന്ന് പന്തലിക്കുകയും ചെയ്യും! എത്രനാള്‍ ഈ പൊളിറ്റിക്കല്‍ അഡ്ജസ്റ്റ്‌മെന്റ് തുടരാനാകുമെന്നും മനോജ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

cmsvideo
  Over Two Dozen Top BSP Leaders Join Congress | Oneindia Malayalam
   ഒ.രാജഗോപാല്‍ MLA ആയത്

  ഒ.രാജഗോപാല്‍ MLA ആയത്

  'കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചുരുങ്ങിയത് പത്തിലധികം MLA മാരെ സൃഷ്ടിച്ചെടുക്കാനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ നേമത്ത് LDF ഉം ,UDF ഉം ഒരു പോലെ വോട്ട് മറിച്ച് പരിശ്രമിച്ചതുകൊണ്ടാണ്

  ഒ.രാജഗോപാല്‍ MLA ആയത്.'

  വോട്ട് മറിച്ച് പണിയെടുക്കും

  വോട്ട് മറിച്ച് പണിയെടുക്കും

  'അടുത്ത തിരഞ്ഞെടുപ്പിലും BJP ക്ക് MLA മാരെ സൃഷ്ടിക്കാന്‍ വീണ്ടും LDF ഉം UDF ഉം പൂര്‍വ്വാധികം ഉത്സാഹിച്ച് വോട്ട് മറിച്ച് പണിയെടുക്കും. അഞ്ച് പേരെ വീതം ജയിപ്പിക്കാന്‍ ഇതിനകം രണ്ട് മുന്നണികളും കോണ്‍ട്രാക്റ്റ് എടുത്തിട്ടുണ്ടാകാം.അപ്പോള്‍ സംഘപരിവാരത്തെ 'പ്രതിരോധിക്കാന്‍ ' വേണ്ടി സംഘപരിവാര്‍ വിരുദ്ധത പറയുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് തരാതരം പോലെ LDF.. UDF സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ 'വിപ്പ് 'നല്‍കും.

  അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ്

  അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ്

  'എന്നിട്ട് പറയും ,സംഘപരിവാരത്തെ പ്രതിരോധിക്കാന്‍ ഇതേയുള്ളൂ പോംവഴി എന്ന്. എത്ര നാള്‍ ഈ അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ് തുടരാനാകും?

  എത്ര മാത്രം ദുരന്തത്തിലാണ് പിന്നാക്ക രാഷ്ട്രീയം ചെന്നുപെട്ടിരിക്കുന്നത് എന്ന് ചിന്തിച്ച് പരിഹാരം കണ്ടെത്തുക തന്നെ വേണം.

  ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ന്നു

  ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ന്നു

  ഇല്ലെങ്കില്‍, സംഘപരിവാരത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണച്ച് നാം ഒരു വഴിക്കാകും. ഫാസിസം അതിന്റെ വഴിക്ക് വളര്‍ന്ന് പന്തലിക്കുകയും ചെയ്യും! അപ്പോഴും തെരുവുകളില്‍ 'സംഘപരിവാര ഫാഷിസത്തിനെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ന്നു കൊണ്ടേയിരിക്കും ' എന്നായിരുന്നു മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  English summary
  SDPI Leader MK Manoj Kumar Quits Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X