എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി; മഹല്ല് കമ്മിറ്റി പ്രക്ഷോഭങ്ങളില്‍ നുഴുകയറുന്നത് ശ്രദ്ധിക്കണം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കം നടക്കുന്നുണ്ട്.

അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണ്. നുഴഞ്ഞുകയറ്റക്കാരാണ് അവര്‍. സമരത്തിന്റെ പേരില്‍ അക്രമം നടന്നാല്‍ പോലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് ഇടയാക്കി. എസ്ഡിപിഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമാനുസരണം പ്രതിഷേധിച്ചവര്‍ക്കെതിരെ എവിടെയും കേസെടുത്തിട്ടില്ല. എന്നാല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന നയമല്ല സര്‍ക്കാരിന്റേത്. എന്നാല്‍ അക്രമ സംഭവങ്ങള്‍ക്കെതിരെ കണ്ണടയ്ക്കില്ല. പ്രക്ഷോഭങ്ങളെ സര്‍ക്കാരോ മറ്റ് ഏജന്‍സികളോ നിരുല്സാഹപ്പെടുത്തുന്നില്ല. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിച്ചത്. രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം











Click it and Unblock the Notifications