കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി; മഹല്ല് കമ്മിറ്റി പ്രക്ഷോഭങ്ങളില്‍ നുഴുകയറുന്നത് ശ്രദ്ധിക്കണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കം നടക്കുന്നുണ്ട്.

S

അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണ്. നുഴഞ്ഞുകയറ്റക്കാരാണ് അവര്‍. സമരത്തിന്റെ പേരില്‍ അക്രമം നടന്നാല്‍ പോലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് ഇടയാക്കി. എസ്ഡിപിഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമാനുസരണം പ്രതിഷേധിച്ചവര്‍ക്കെതിരെ എവിടെയും കേസെടുത്തിട്ടില്ല. എന്നാല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന നയമല്ല സര്‍ക്കാരിന്റേത്. എന്നാല്‍ അക്രമ സംഭവങ്ങള്‍ക്കെതിരെ കണ്ണടയ്ക്കില്ല. പ്രക്ഷോഭങ്ങളെ സര്‍ക്കാരോ മറ്റ് ഏജന്‍സികളോ നിരുല്‍സാഹപ്പെടുത്തുന്നില്ല. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിച്ചത്. രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

English summary
SDPI may infiltrate to Anti CAA Protest, CM Warned in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X