മോദി ഇബിലീസ് കേരളത്തില്‍ വന്നാല്‍ പടമാക്കും, ഒരു ഭീഷണി കത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കുമെന്ന് ഭീഷണി കത്ത്. ആലപ്പുഴയില്‍ നിന്നാണ് കത്ത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിലാണ് മോദിയെ വധിയ്ക്കുമെന്ന് ഭീഷണിയുള്ളത്. എസ്ഡിപിഐ മാന്നാര്‍ യൂണിറ്റിന്റെ പേരിലാണ് കത്ത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെ വധിച്ചതു പോലെ മോദിയെ വധിയ്ക്കുമെന്നാണ് ഭീഷണി. ഐസിസ് ഭീകരരുടെ ചിത്രവും മോദിയുടെ ചിത്രവും ഉള്‍പ്പടെയാണ് കത്ത്.

'ഗുജറാത്തിലെ മുസ്ലീങ്ങളെയും ഇപ്പോള്‍ പാകിസ്താനിലെ മുസ്ലിങ്ങളെയും കൊന്നുകൊണ്ടിരിക്കുന്ന മോദി ഇബിലീസ് കേരളത്തില്‍ വന്നാല്‍ അവന്റെ സ്ഥിതി പടത്തിലേതു പോലെ തന്നെ, ബിജെപിക്കാരന്മാര്‍ മനസിലാക്കിക്കോ' എന്നാണ് കത്തില്‍ പറയുന്നത്.
മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി. മോദിയെ മോശമായി ചിത്രീകരിയ്ക്കുന്ന ചിത്രങ്ങളും കത്തിലുണ്ട്. സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications