Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് ജൂണ്‍ 15ന്; 'മുനമ്പത്ത് മുഖ്യമന്ത്രിക്ക് ബിജെപിയുടെ നിലപാട്'

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരാകരുത് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ജൂണ്‍ 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ച് തിങ്കളാഴ്ച രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിക്കും. സെക്രട്ടറിയേറ്റിനു മുമ്പില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.

ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു
ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു

''പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ നാള്‍ മുതല്‍ ആര്‍എസ്എസ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപി പേടി ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ അധികാരത്തിലേറിയ വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്റെ മുഴുവന്‍ ഈരടികളും ആലപിച്ചുകൊണ്ട് തങ്ങളുടെ ആര്‍എസ്എസ് വിധേയത്വം പ്രകടമാക്കി.

sdpi secretariat march on june15

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു നാലുദിവസം മുമ്പ് വിഡി സതീശന്‍ അദാനി ഗ്രൂപ്പിന്റെ ചെലവില്‍ ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്ത് മംഗലാപുരത്ത് പോയി എന്‍ഡിഎ നേതാക്കളെ കണ്ടത് എന്തിന് എന്ന രാഷ്ട്രീയ കേരളത്തിന്റെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതും കേന്ദ്ര താത്പര്യത്തിന് വഴങ്ങിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ വ്യക്തിയാണ് രത്തന്‍ യു ഖേല്‍ക്കര്‍.

ദിലീപ് തെറ്റുകാരനല്ല എന്ന് പറയുന്നതും പള്‍സര്‍ സുനിക്ക് മാലയിടുന്നതും രണ്ടാണ്; രാഹുല്‍ ഈശ്വര്‍
ദിലീപ് തെറ്റുകാരനല്ല എന്ന് പറയുന്നതും പള്‍സര്‍ സുനിക്ക് മാലയിടുന്നതും രണ്ടാണ്; രാഹുല്‍ ഈശ്വര്‍

മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ സംസ്ഥാന ഘടകത്തിന്റെ അതേ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടെ വ്യക്തമായി. കൃത്യമായ രേഖകള്‍ നിലവിലുള്ള വഖഫ് പ്രോപ്പര്‍ട്ടി സംബന്ധിച്ച് പ്രതിപക്ഷ നേതാവായിരിക്കെ തന്നെ വിവാദ പ്രസ്താവന നടത്തിയിട്ടുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിനുശേഷം വഖഫ് ബോര്‍ഡിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെയാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. എംജി യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക നിയമനത്തില്‍ പട്ടിക നല്‍കാതെ ആര്‍എസ്എസ് സഹയാത്രികനായ ഡോക്ടര്‍ മാവൂത്തിനെ വിസി ആയി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് സൗകര്യമൊരുക്കി കൊടുത്തതും യുഡിഎഫ് സര്‍ക്കാര്‍ ആണ്. എംജി യൂണിവേഴ്സിറ്റി സെനറ്റിലേക്ക് 19 ബിജെപി ബന്ധമുള്ളവരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തപ്പോഴും യുഡിഎഫ് സര്‍ക്കാര്‍ മൗനംപാലിച്ചു. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് താല്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഇവിടെയും സര്‍ക്കാര്‍ സ്വീകരിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിലും യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. വിഡി സതീശന്റെ ആര്‍എസ്എസ് പ്രീണനനയം ന്യായീകരിക്കുക എന്ന നിലയിലേക്ക് മുസ് ലിം ലീഗിന്റെ രാഷ്ട്രീയ അജണ്ട മാറിയിരിക്കുന്നു. മൃദു ഹിന്ദുത്വ സമീപനങ്ങളിലൂടെ നരസിംഹ റാവു സര്‍ക്കാര്‍ രാജ്യത്ത് ബിജെപി ഭരണകൂടത്തിന് പരവതാനി വിരിച്ചതിന്റെ പരിണതഫലം രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് താല്പര്യങ്ങളുടെ നടത്തിപ്പുകാര്‍ ആകുന്നത് കേരളത്തിന് അപകടകരമാണ്.

ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം
ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം

ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തുന്നത്''- അന്‍സാരി ഏനാത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് പ്രാവച്ചമ്പലം, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+