കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയും എസ്പിയും ഒന്നായി; പൂഞ്ഞാറില്‍ പിന്തുണ ആര്‍ക്കെന്നറിയണ്ടേ?

  • By Muralidharan
Google Oneindia Malayalam News

പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ് ഡി പി ഐയും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചു. പരമാവധി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ഇരുകൂട്ടരുടെയും പ്രഖ്യാപനം. എന്നാല്‍, പൂഞ്ഞാറില്‍ സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല- കാരണമെന്തെന്നറിയണ്ടേ..? അവിടെ പിന്തുണ പൂഞ്ഞാര്‍ ജോര്‍ജിനാണ്, സാക്ഷാല്‍ പി സി ജോര്‍ജിന്.

<strong> മോദിവക ഹെലികോപ്ടര്‍; വെള്ളാപ്പള്ളി പ്രചാരണത്തിന് പറന്നിറങ്ങും?</strong> മോദിവക ഹെലികോപ്ടര്‍; വെള്ളാപ്പള്ളി പ്രചാരണത്തിന് പറന്നിറങ്ങും?

ജോര്‍ജിന് പിന്തുണ നല്‍കാനുമുണ്ട് സഖ്യത്തിന് അതിന്റെതായ ന്യായം. അതായത് പൂഞ്ഞാറില്‍ യു ഡി എഫോ എല്‍ ഡി എഫോ ബി ജെ പിയോ ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടാണ് ജോര്‍ജിനു പിന്തുണയ്ക്കുന്നത്. അതായത് മറ്റാരും പിന്തുണച്ചില്ലെങ്കില്‍ അവരെ എസ് ഡി പി ഐ പിന്തുണയ്ക്കുമെന്നു ചുരുക്കം..!

pc-george

സംസ്ഥാനത്ത് പരമാവധി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് സഖ്യത്തിന്റെ പ്രഖ്യാപനം. എസ് ഡി പി ഐയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും എസ് പിയുടെ ആദ്യഘട്ട പട്ടികയും ഇതോടൊപ്പം പ്രഖ്യാപിച്ചു. പ്രചാരണത്തിന് എസ് പി അഖിലേന്ത്യാ അധ്യക്ഷന്‍ മുലായം സിങ് യാദവും യു പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ളവര്‍ എത്തുമത്രെ.

English summary
SDPI and SP to Support PC George in Poonjar assembly constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X