കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എസ്ഡിപിഐ; ഒരു പ്രവര്‍ത്തകനെ കാണിച്ചുതരാമോ?

Google Oneindia Malayalam News

കോഴിക്കോട്: സിഎഎ വിരുദ്ധ സമരത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകറുന്നത് ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനക്കെതിരെ എസ്ഡിപിഐ സംസ്ഥാന നേതൃത്വം രംഗത്ത്. അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണ്. സമരത്തിന്റെ മറവില്‍ അക്രമം നടത്തിയാല്‍ പോലീസ് കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Sd

എന്നാല്‍ പൗരത്വ വിഷയത്തില്‍ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്ഡിപിഐക്കാരനെ കാണിച്ചുതരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ സംരക്ഷകന്‍ താനാണെന്ന് വരുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു; ഇത് തുടക്കമെന്ന് യോഗി സര്‍ക്കാര്‍യുപിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു; ഇത് തുടക്കമെന്ന് യോഗി സര്‍ക്കാര്‍

ശബരിമല വിഷയത്തില്‍ നവോന്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനാകാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അക്രമ സമരം നടത്തി അറസ്റ്റിലായ ഏതെങ്കിലും എസ്ഡിപിഐക്കാരനുണ്ടോ. അങ്ങനെ ഒരാളെ മുഖ്യമന്ത്രിക്ക് കാണിച്ചുതരാന്‍ സാധിക്കുമോ. എവിടെയാണ് പൗരത്വ സമരത്തിന്റെ മറവില്‍ എസ്ഡിപിഐ പ്രശ്‌നമുണ്ടാക്കിയത്. എവിടെയാണ് നുഴഞ്ഞുകയറിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എസ്ഡിപിഐക്ക് പിന്നില്‍ ജനങ്ങള്‍ അണിനിരന്നത് കണ്ടു വിറളി പിടിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചുപറയുന്നത്. സിപിഎം തിട്ടൂരം പുറപ്പെടുവിച്ച് എസ്ഡിപിഐയെ സമരമുഖത്ത് നിന്ന് മാറ്റിനിര്‍ത്താമെന്ന് കരുതേണ്ട. മുഖ്യമന്ത്രി അമിത് ഷാ ആവാന്‍ ശ്രമിക്കുകയാണെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

ജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോര്‍ ഇനി ഡിഎംകെയോടൊപ്പം; സ്റ്റാലിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കുംജെഡിയു പുറത്താക്കിയ പ്രശാന്ത് കിഷോര്‍ ഇനി ഡിഎംകെയോടൊപ്പം; സ്റ്റാലിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കും

വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയവെയാണ് മുഖ്യമന്ത്രി എസ്ഡിപിഐയെ കുറ്റപ്പെടുത്തിയത്. പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കം നടക്കുന്നുണ്ട്. അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐ ആണ്. നുഴഞ്ഞുകയറ്റക്കാരാണ് അവര്‍. സമരത്തിന്റെ പേരില്‍ അക്രമം നടന്നാല്‍ പോലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മമത ആദ്യമായി പ്രതിപക്ഷത്തിനൊപ്പം; രാഹുലിനെ മുന്നില്‍ നിര്‍ത്തി നീക്കം, ഇരുസഭകളും ബഹളത്തില്‍ മുങ്ങിമമത ആദ്യമായി പ്രതിപക്ഷത്തിനൊപ്പം; രാഹുലിനെ മുന്നില്‍ നിര്‍ത്തി നീക്കം, ഇരുസഭകളും ബഹളത്തില്‍ മുങ്ങി

English summary
SDPI state leader's press meet against CM comments in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X