കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ ഹർത്താൽ പിൻവലിച്ചു.. പിന്മാറ്റം പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് പാർട്ടി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണ് ഹർത്താൽ തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് എസ്ഡ്പിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേരെയാണ് പോലീസ് കൊച്ചിയില്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ജൂലായ് 17 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വനം ചെയ്തത്.

അഭിമന്യു വധം: നാടകീയമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ പിടിയില്‍; പത്രസമ്മേളനം കഴിഞ്ഞ്അഭിമന്യു വധം: നാടകീയമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ പിടിയില്‍; പത്രസമ്മേളനം കഴിഞ്ഞ്

എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേശനം നടത്തി മടങ്ങുമ്പോള്‍ ആയിരുന്നു സംസ്ഥാന പ്രസിഡന്‌റ് അബ്ദുള്‍ മജീദ് ഫൈസിയേയും വൈസ് പ്രസിഡന്റ് കെഎം മനോജ്, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങി ആറ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

SDPI

കോഴിക്കോട് നിന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുളള വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി പിആര്‍ സിയാദിന്റെ പേരിലാണ് വാര്‍ത്താ കുറിപ്പ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്..

അഭിമന്യുവിന്റെ കൊലയാളികളിൽ ഒരാൾ കൂടി അറസ്റ്റിൽ! കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിൽഅഭിമന്യുവിന്റെ കൊലയാളികളിൽ ഒരാൾ കൂടി അറസ്റ്റിൽ! കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിൽ

അഭിമന്യു വധത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളവര്‍ എല്ലാവരും തന്നെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്ര്ണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്ക് രക്ഷപ്പെടാന്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ സഹായം നല്‍കി എന്ന് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് പോലീസിനും ചില സംശയങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ആയിരുന്നു നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

English summary
SDPI state president in police custody: SDPI call off Harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X